ക്രിപ്റ്റോ കറൻസി തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
കണ്ണൂർ
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സരോജിനി റോഡ് സ്വദേശി ജൂനിയർ കെ. ജോഷിയെ (39) ആണ് കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ കോടികൾ പിരിച്ചെടുക്കുകയായിരുന്നു. നിലവിൽ ഈ കേസിൽ അറസ്റ്റിലായത് എട്ടുപേരാണ്. അതേസമയം എൽ.ആർ ട്രേഡിങ്, മോറിസ് കോയിൻ എന്നീ വെബ്സൈറ്റുകളുടെ ഡാറ്റാ ബേസ് കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ നിന്ന് കണ്ടെത്തി. ഇതു പരിശോധിച്ചപ്പോൾ 2.56 ലക്ഷം പേർ ഇതിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
1826 കോടി രൂപ പിരിച്ചെടുത്തതായും 1772 കോടി രൂപ ആദ്യകാല നിക്ഷേപകർക്കു വിതരണം ചെയ്തതായും പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. അവസാനം നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."