ജി.എസ്.ടി യോഗം നാളെ; കൊവിഡ് വാക്‌സിന് നികുതിയിളവ് നല്‍കിയേക്കില്ല
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം നാളെ നടക്കും. കൊവിഡ് വാക്‌സിന്‍, ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ജി.എസ്.ടി എടുത്തുകളയണമെന്ന ആവശ്യം ശക്തമാണെങ്കിലും വാക്‌സിന്റെ ജി.എസ്.ടി എടുത്തുകളയില്ലെന്നാണ് സൂചന.
അതേസമയം മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ് ജനറേറ്റേഴ്‌സ്, പള്‍സ് ഓക്‌സിമീറ്റര്‍, കൊവിഡ് പരിശോധനക്കിറ്റ് എന്നിവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറക്കുന്ന കാര്യം പരിഗണിച്ചേക്കും.നികുതി സ്ലാബിലെ മാറ്റങ്ങളെക്കുറിച്ച് ജി.എസ്.ടി കൗണ്‍സിലിന് ഉപദേശം നല്‍കുന്ന റേറ്റ് ഫിറ്റ്‌മെന്റ് പാനല്‍ കൊവിഡുമായി ബന്ധപ്പെട്ട് നാലിനങ്ങള്‍ക്കുമാത്രം നികുതിയിളവ് നല്‍കിയാല്‍ മതിയെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക്, വെന്റിലേറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ആര്‍.ടി-പി.സി.ആര്‍ മെഷീന്‍ തുടങ്ങിയവക്ക് ഇളവ് നല്‍കിയേക്കില്ല.
പുതുക്കിയ നിരക്കുകള്‍ ജൂലൈ 31 വരെയായിരിക്കും ഉണ്ടാകുക. പരിശോധനക്കിറ്റുകള്‍ക്ക് ഓഗസ്റ്റ് 31 വരെയും നികുതിയിളവ് അനുവദിച്ചേക്കും. വാക്‌സിനുകളുടെ നികുതി കുറയ്ക്കുന്നത് വിലവര്‍ധനവിന് കാരണമാകുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."