അടുത്ത മാസം ശമ്പളത്തിന് 65 കോടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഏപ്രിൽ മാസത്തെ ശമ്പള വിതരണം പൂർത്തിയായി
തിരുവനന്തപുരം
കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ മാസത്തെ ശമ്പള വിതരണം പൂർത്തിയായി. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശമ്പള വിതരണം തുടങ്ങിയത്. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യദിവസം ശമ്പളം നൽകിയത്. പിന്നാലെ ഓരോ വിഭാഗം ജീവനക്കാരുടെയും അക്കൗണ്ടുകളിൽ പണമെത്തി.
അഞ്ചുദിവസം കൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചത്. ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ശമ്പളം വിതരണം ചെയ്തത്.
ഈ മാസത്തെ ശമ്പളം ജൂണിൽ നൽകാൻ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെൻറ് സർക്കാരിനു കത്തുനൽകി. 65 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എങ്ങനെ നൽകാനാകുമെന്ന ആലോചനയിലാണ് ധനവകുപ്പ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളും മാനേജ്‌മെന്റ് തുടങ്ങിയിട്ടുണ്ട്. നിലവിൽ ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം. ഇത് 240 കോടി കോടിയെങ്കിലുമായി ഉയർത്തിയാൽ പ്രതിസന്ധി മറികടക്കാമെന്നാണ് മാനേജ് മെന്റിന്റെ കണക്കുകൂട്ടൽ. ഇതിനായി സർവിസുകൾ വർധിപ്പിക്കാനാണ് തീരുമാനം. ഓരോ യൂനിറ്റിനും ഇതിനായി ടാർഗറ്റും നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."