HOME
DETAILS
MAL
കൃഷിയ്ക്ക് പട്ടയം നല്കിയ ഭൂമിയില്‍ മറ്റു നിര്‍മാണം പാടില്ല; വിലക്കി ഹൈക്കോടതി
backup
May 25 2022 | 07:05 AM
കൊച്ചി: കൃഷിയ്ക്ക് പട്ടയം നല്കിയ ഭൂമിയില്‍ മറ്റു നിര്‍മാണം പാടില്ലെന്ന് ഹൈക്കോടതി. ക്വാറികളും റിസോര്‍ട്ടുകളും പെട്രോള്‍ ബങ്കുകളും അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഭൂമി തരം മാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
കൃഷി ആവശ്യത്തിനും താമസത്തിനുമായി നല്കുന്ന പട്ടയ ഭൂമിയില്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞ റവന്യൂ വകുപ്പ് ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."