HOME
DETAILS

ധീരതയുടെ പര്യായമായ നാലാം ഖലീഫ

  
backup
April 03 2023 | 19:04 PM

islam-fourth-khalifa-alir

സി. മുഹമ്മദ് ഹുദവി ഓമശ്ശേരി

”നാളെ ഞാനീ പതാക കൈമാറാന്‍ പോകുന്നത് ഖൈബറിന്റെ വിജയത്തിന് നിദാനമാകുന്ന ഒരു വ്യക്തിക്കാണ്. ആ വ്യക്തി അല്ലാഹുവിനെയും അവന്റെ ദൂതനെയും പ്രിയം വയ്ക്കുന്നു. അല്ലാഹുവും ദൂതനും ആ വ്യക്തിയെയും പ്രിയം വയ്ക്കുന്നു”. ഖൈബര്‍ രണാങ്കണത്തില്‍വച്ച് പുണ്യപ്രവാചകന്‍(സ്വ) ഈ പ്രഖ്യാപനം നടത്തിയപ്പോള്‍ അവിടെ തടിച്ചുകൂടിയ ഓരോ സ്വഹാബിയും കൊതിച്ചു; ആ വ്യക്തി ഞാനായിരുന്നെങ്കിലെന്ന്. ആകാംക്ഷാപൂര്‍വം അവര്‍ അടുത്ത പ്രഭാതം കാത്തു. കാത്തിരിപ്പിനറുതിയറിയിച്ച് അടുത്ത ദിവസം നബി(സ്വ)തങ്ങള്‍ അന്വേഷിച്ചു: ”എവിടെ അലിയാര്‍?”


അലി (റ) മുന്നോട്ടുവന്നു. പതാക അദ്ദേഹത്തിനു കൈമാറി. ‘ആരെങ്കിലും അലിയെ പ്രിയംവച്ചാല്‍ അവനെന്നെ പ്രിയംവച്ചു. ആരെങ്കിലും അലിയെ ദേഷ്യം പിടിപ്പിച്ചാല്‍ അവന്‍ എന്നെയും ദേഷ്യം പിടിപ്പിച്ചു. എന്നെ ദേഷ്യം പിടിപ്പിച്ചവനാകട്ടെ അല്ലാഹുവിനെയും ദേഷ്യം പിടിപ്പിച്ചു.” ഇതായിരുന്നു അലി(റ)യെ സംബന്ധിച്ച് പ്രവാചകതിരുമേനിയുടെ പ്രകീര്‍ത്തനം. ഞാന്‍ വിജ്ഞാനത്തിന്റെ പട്ടണമാണെങ്കില്‍ അലി അതിന്റെ കവാടമാണെന്ന അവിടത്തെ പ്രസ്താവാന അറിയാത്തവരപൂര്‍വം. സ്വഹാബികള്‍ക്കിടയില്‍ അലിയെ വേറിട്ട്‌നിര്‍ത്തുന്ന സവിശേഷതകള്‍ കണക്കിലേറെയാണ്.

 

 

പ്രവാചകനിയോഗത്തിന്റെ ഏകദേശം പത്തു വര്‍ഷം മുന്‍പാണ് ബനൂ ഹാശിം കുടുംബത്തില്‍ അലിയാര്‍ തങ്ങളുടെ ജനനമുണ്ടാകുന്നത്. ക്രി. 600 മാര്‍ച്ച് 17ന്. പ്രവാചകപിതൃവ്യനും ഖുറൈശീപ്രമുഖനും മക്കയിലെ കാര്യക്കാരനുമായിരുന്ന അബൂത്വാലിബാണ് പിതാവ്. മാതാവ് ഫാതിമ ബിന്‍ത് അസദ്.

അബുല്‍ ഹസന്‍, അബൂ തുറാബ് എന്നിവ ഓമനപ്പേരുകള്‍… ഹൈദര്‍, അസദുല്ലാഹ് എന്നിവ സ്ഥാനപ്പേരുകളും.
തിരുമേനിയുടെ വീട്ടിലായിരുന്നു അലിയുടെ ബാല്യം. മക്കളേറെയുണ്ടായിരുന്ന അബൂത്വാലിബിന്റെ സന്താനപരിപാലനഭാരം ലഘൂകരിക്കാന്‍ അലിയുടെ സംരക്ഷണചുമതല നബി(സ്വ) ഏറ്റെടുക്കുകയായിരുന്നു. പത്താം വയസില്‍ തന്നെ അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചു. കുട്ടികളില്‍ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും ഇസ്‌ലാമാശ്ലേഷകരിലെ രണ്ടാമനെന്ന സ്ഥാനമലംങ്കരിക്കുന്നതും അദ്ദേഹമാണ്.


ഹിജ്‌റയുടെ വേളയില്‍ തിരുനബി(സ്വ)യെ വധിക്കാന്‍ ശത്രുവൃന്ദം വീടുവളഞ്ഞപ്പോള്‍ അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തിയാണ് അവിടന്ന് മദീനയിലേക്കു തിരിച്ചത്. ആ വേളയില്‍ തന്റെ അടുക്കലുണ്ടായിരുന്ന പലരുടെയും സൂക്ഷിപ്പുമുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാന്‍ അവിടന്ന് ഏല്‍പിച്ചതും അദ്ദേഹത്തെ തന്നെയായിരുന്നു.


മദീനയിലെത്തിയ അലി(റ) നബി(സ്വ)യുടെ ഉറ്റ തോഴനായി നിലകൊണ്ടു. തന്റെ പുത്രി ഫാത്വിമയെ അവിടന്ന് വിവാഹം ചെയ്തുകൊടുത്തത് അദ്ദേഹത്തിനാണ്. തബൂക് ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും നബി(സ്വ)യ്‌ക്കൊപ്പം പങ്കുകൊണ്ടിട്ടുണ്ട്. തബൂക് വേളയില്‍ മദീനയുടെ ഭരണചുമതല അദ്ദേഹത്തെ ഏല്‍പിച്ചാണ് അവിടന്ന് പടപ്പുറപ്പാട് നടത്തിയിരുന്നത്.
ധീരനും ഭക്തനും പണ്ഡിതനും വാഗ്മിയും സാഹിത്യകാരനുമായിരുന്നു അലി(റ). നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അതെന്നോട് ചോദിച്ചോളൂ എന്ന് ധീരമായി ഏതെങ്കിലും സ്വഹാബി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് അലി(റ) മാത്രമാണ്. സംശയങ്ങളുമായി തന്നെ സമീപിക്കുന്നവരോട് നിങ്ങള്‍ അലിയെ കണ്ടോളൂ എന്ന് പണ്ഡിതയായ ആഇശ ബീവി(റ) പോലും പലപ്പോഴും പറയാറുണ്ടായിരുന്നു. ഖുര്‍ആന്‍ ക്രോഢീകരിച്ച പണ്ഡിതരിലും വഹ്‌യ് എഴുത്തുകാരായ പ്രമുഖരിലും അലിയാര്‍ തങ്ങളുടെ നാമം സുപ്രസിദ്ധമാണ്. ഖുര്‍ആനിലെ 180 സൂക്തങ്ങള്‍ അവതരിച്ചത് അദ്ദേഹത്തിന്റെ വിഷയത്തിലാണ്. മറ്റൊരു സ്വഹാബിയുടെ കാര്യത്തിലും ഇത്രയേറെ സൂക്തങ്ങള്‍ അവതരിച്ചിട്ടില്ലെന്നാണ് പണ്ഡിതപക്ഷം.

 

 

ഖലീഫ ഉസ്മാന്‍(റ)നു ശേഷം ഭരണക്കസേര അലി(റ)യെയായിരുന്നു തേടിയെത്തിയത്. അതുവഴി ബനൂ ഹാശിമിലെ പ്രഥമ ഖലീഫ എന്ന സ്ഥാനം അദ്ദേഹത്തിന് അലങ്കരിക്കാനായി. തികച്ചും നീതിനിഷ്ഠമായ ഭരണമായിരുന്നു കാഴ്ചവച്ചതെങ്കിലും രാഷ്ടീയാന്തരീക്ഷം അത്ര ശാന്തമായിരുന്നില്ല. ഉസ്മാന്‍(റ)ന്റെ വധവുമായി ബന്ധപ്പെട്ട് രംഗമാകെ കലങ്ങിമറിഞ്ഞിരുന്നു. മുന്‍ ഖലീഫയുടെ ഘാതകരെ പിടികൂടിയിട്ടു മതി ഭരണത്തുടക്കമെന്ന് വാദിച്ചുകൊണ്ട് ഒരു വിഭാഗമാളുകള്‍ മുറവിളികൂട്ടി. എന്നാല്‍ രംഗം ശാന്തമായിട്ടു മതി ഘാതകരെ പിടികൂടുന്ന നടപടിയെന്ന നിലപാടിലായിരുന്നു അലി(റ). ഈ തര്‍ക്കം വളര്‍ന്നുവികസിക്കുകയും പല അസ്വസ്ഥതകള്‍ക്കും അതു വഴിയായിത്തീരുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ ജമല്‍ യുദ്ധം ഈ തര്‍ക്കവിതര്‍ക്കങ്ങളുടെ അനന്തരഫലമായിരുന്നു.


ജമല്‍ യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത മറ്റൊരു യുദ്ധമാണ് സ്വിഫീന്‍. അതില്‍ ഇരുവിഭാഗവും മധ്യസ്ഥം പറഞ്ഞൊഴിഞ്ഞതായിരുന്നു. പക്ഷേ, മധ്യസ്ഥം ഖുര്‍ആനികവിരുദ്ധമാണെന്നു പറഞ്ഞ് മറ്റൊരു വിഭാഗം രംഗത്തെത്തി. ഖവാരിജുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിലെ അവാന്തരവിഭാഗം അവരാണ്. അവര്‍ ഖിലാഫത്തിനെതിരേ അനാവശ്യമായ വിവാദങ്ങളഴിച്ചുവിട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ അലി(റ)യുടെ വധത്തിലാണ് പ്രശ്‌നം കലാശിച്ചത്.
സ്വുബ്ഹി നിസ്‌കാരത്തിനായി പോകുന്ന വേളയില്‍ ഇബ്‌നു മുല്‍ജിം എന്ന ക്രൂരന്‍ മഹാനവര്‍കളെ വെട്ടിപ്പരുക്കേല്‍പിക്കുകയും മൂന്നുദിവസത്തിനു ശേഷം അദ്ദേഹം ലോകത്തോട് വിടപറയുകയും ചെയ്തു. ഹിജ്‌റ 40 ല്‍ റമദാന്‍ പതിനേഴ് വെള്ളിയാഴ്ചയായിരുന്നു അത്. നാലുവര്‍ഷവും ഏതാനും മാസങ്ങളും അദ്ദേഹം ഭരണക്കസേരയിലിരുന്നു. വഫാത്താകുമ്പോള്‍ 63 വയസുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago