HOME
DETAILS

മാറ്റിനിര്‍ത്തുമ്പോള്‍ മന്ത്രിമാരില്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ല; കെ.കെ ശൈലജ വിവാദത്തില്‍ വിശദീകരണവുമായി വീണ്ടും സി.പി.എം

  
backup
May 27 2021 | 04:05 AM

kerala-kk-shylaja-teacher-issue-2021

കണ്ണൂര്‍: പുതിയ മന്ത്രി സഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ തഴഞ്ഞതിനതിരായ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി വീണ്ടും സി.പി.എം. ദേശാഭിമാനിയില്‍ എസ്. രാമചന്ദ്രന്‍പിള്ളയുടെലേഖനത്തിലാണ് വിശദീകരണം. എംഎല്‍എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാള്‍ക്കോ കുറെപ്പേര്‍ക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.

'എംഎല്‍എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാള്‍ക്കോ കുറെപ്പേര്‍ക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. എംഎല്‍എമാരായി രണ്ടുതവണ തുടര്‍ന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകള്‍ അതിസമര്‍ഥമായി നിര്‍വഹിച്ചവരാണ്. ചുമതലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്തവര്‍ക്ക് ഇളവ് നല്‍കിയാല്‍ 26 എംഎല്‍എമാര്‍ക്കും 11 മന്ത്രിമാര്‍ക്കും ഇളവ് നല്‍കേണ്ടിവരുമായിരുന്നു. പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. എംഎല്‍എമാരുടെ ഒരു പുതുനിര കടന്നുവരുമായിരുന്നില്ല. പ്രവര്‍ത്തനമികവിന്റെ പേരില്‍ എംഎല്‍എമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ് അംഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാല്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്. എല്ലാവരും ഒരുപോലെ സമര്‍ഥമായി പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ പാര്‍ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളര്‍ന്നുവരുന്നതിന് അത്തരം സമീപനം ഇടവരുത്താം. സിപിഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാര്‍ക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചു'- ലേഖനത്തില്‍ വിശദമാക്കുന്നു.

മാറ്റി നിര്‍ത്തുമ്പോള്‍ അവഗണിക്കുന്നു എന്ന് തോന്നലുണ്ടാകുന്നത് പാര്‍ലമെന്ററി വ്യാമോഹമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ടായിട്ടും എല്ലാം ഭംഗിയായി തരണം ചെയ്ത ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ അന്താരാഷ്ട്രതലത്തില്‍ വരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നിട്ടും അവരെ പുതിയ മന്ത്രി സഭയില്‍ ഉള്‍പെടുത്താഞ്ഞത് അണികള്‍ക്കിടയില്‍ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ നടപിട സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago