ഭീകരവാദ ഹവാല കേസില്‍ യാസിന്‍ മാലിക്കിന് ജീവപര്യന്തം ശിക്ഷ
ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദിയും നിരോധിത ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവുമായ യാസിന്‍ മാലിക്കിന് ജീവപര്യന്തം ശിക്ഷ. തീവ്രവാദ ഫണ്ടിംഗ് കേസിലാണ് എന്‍.ഐ.എ കോടതി ശിക്ഷ വിധിച്ചത്. യു.എ.പി.എ പ്രകാരം ഏഴ് വകുപ്പുകളിലായി പ്രത്യേക ജഡ്ജി പ്രവീണ്‍ സിംഗാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് നല്‍കണമെന്ന് മാലിക്കിനെ സഹായിക്കാന്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിധി വരുന്നതിന് മുന്നോടിയായി, ശ്രീനഗറില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2017ലാണ് കേസിനാസ്പദമായ സംഭവം. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണം, തീവ്രവാദം വ്യാപിപ്പിക്കല്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി മാലിക്ക് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ആഴ്ച മാലിക്ക് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. യു.എ.പി.എയ്ക്ക് കീഴിലുള്ള 1 (തീവ്രവാദ നിയമം), 17 (തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണം), 18(തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന), 20 (ഭീകരസംഘത്തിലെ അല്ലെങ്കില്‍ സംഘടനയിലെ അംഗം) എന്നീ സെക്ഷനുകളും ഐ.പി.സിയുടെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 124 എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളുമാണ് കോടതി മാലിക്കിന് മേല്‍ ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."