വിദ്വേഷ പ്രസംഗം: രണ്ടു കേസുകളിലും പി.സി ജോര്‍ജ് അറസ്റ്റില്‍; ഇന്നുതന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും
കൊച്ചി: സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം പൊലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വെണ്ണല കേസില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പി.സി ജോര്‍ജിനെ വിഴിഞ്ഞം പൊലിസിന് കൈമാറും. ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ വിഴിഞ്ഞം പൊലിസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്. അതേസമയം, തിരുവനന്തപുരത്തെ പ്രസംഗത്തിലും അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
നിലവില്‍ സിറ്റി എ.ആര്‍ ക്യാമ്പിലാണ് പി.സി ജോര്‍ജ് ഉള്ളത്. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡി.സി.പിയുടെ വാഹനത്തില്‍ സിറ്റി എ.ആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിലാണ് നടപടി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹാജരായ പി.സി ജോര്‍ജിനെ പാലാരിവട്ടം പൊലിസ് ആണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും വെണ്ണലയില്‍ വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്.
സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഹിന്ദു മാഹാ സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ പി.സി. ജോര്‍ജിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധവുമായി പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് ജോര്‍ജിന് പിന്തുണയുമായി തെരുവിലിറങ്ങിയത്. അതേ സമയം പാലാരിവട്ടം സ്റ്റേഷന് മുന്നില്‍ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എത്തിയ പി.ഡി.പി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."