ട്വിറ്ററിലെ നീലക്കിളിയെ പറത്തി വിട്ട് ഇലോണ്‍ മസ്‌ക്ക്, പകരം 'ഡോഗ്'മീം
വാഷിംഗ്ടണ്‍ : ട്വിറ്ററില്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പ്രധാന ആകര്‍ഷണമായ ബ്ലൂ ബേഡ് ലോഗോ മാറ്റി. ഹോം ബട്ടണായ ബ്ലൂ ബേഡിന് പകരം ഡോഗ്‌കോയിന്‍ (Dogecoin) ക്രിപ്‌റ്റോകറന്‍സിയുടെ 'ഡോഗ്' മീമാണ് പുതിയതായി നല്‍കിയിരിക്കുന്നത്. 2013ല്‍ ഡോഗ്‌കോയിന്‍ ബ്ലോക്ക്‌ചെയിനിന്റെയും ക്രിപ്‌റ്റോകറന്‍സിയുടെയും ലോഗോ ആയി തമാശയ്ക്ക് സൃഷ്ടിക്കപ്പെട്ടതായിരുന്നു ഈ മീം.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇലോണ്‍ മസ്‌ക് രസകരമായ ഒരു പോസ്റ്റ് തന്റെ ഹാന്‍ഡിലില്‍ പങ്കിട്ടിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിക്കുന്ന പൊലിസ് ഉദ്യോഗസ്ഥനോട് കാര്‍ഡിലുള്ളത് പഴയ ഫോട്ടോ ആണെന്ന് പറയുന്ന ഷിബ ഇനു ബ്രീഡില്‍ പെട്ട നായയുടെ ചിത്രമടങ്ങിയതായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെയാണ് ലോഗോ മാറ്റം. ഡസ്‌ക്ടോപ്പ് പതിപ്പിലാണ് ഈ മാറ്റം. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
— Elon Musk (@elonmusk) April 3, 2023
2022 മാര്‍ച്ച് 26ന് അദ്ദേഹം നടത്തിയ ഒരു സംഭാഷണത്തിന്റെ 'വ്യാജ' സ്‌ക്രീന്‍ഷോട്ടും മസ്‌ക് പങ്കിട്ടട്ടുണ്ട്. പക്ഷിയുടെ ലോഗോ മാറ്റാന്‍ 'ചെയര്‍മാന്‍' എന്ന അക്കൗണ്ടില്‍ നിന്ന് ആവശ്യപ്പെടുന്ന ഈ ചാറ്റ് 'ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ' എന്ന തലക്കെട്ടോടെയാണ് മസ്‌ക് പോസ്റ്റ് ചെയ്തത്.
ബിറ്റ്‌കോയിന്‍ പോലുള്ള മറ്റ് ക്രിപ്‌റ്റോകറന്‍സികളെ പരിഹസിക്കാന്‍ തമാശയായി സൃഷ്ടിച്ച ഡോഗ് ഇമേജ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. 44 ബില്യണ്‍ ഡോളറിന്റെ ഡീലില്‍ ട്വിറ്റര്‍ വാങ്ങിയ മസ്‌ക്, ഡോഗ് മീമിന്റെ സൂപ്പര്‍ ഫാനാണ്. കൂടാതെ അദ്ദേഹം ട്വിറ്ററില്‍ കഴിഞ്ഞ വര്‍ഷം 'സാറ്റര്‍ഡേ നൈറ്റ് ലൈവ്' നടത്തിയപ്പോഴും ഡോഗ്‌കോയിന്‍ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച ട്വിറ്ററിന്റെ വെബ് ലോഗോയിലേക്കുള്ള മാറ്റത്തിന് ശേഷം ഡോഗ്‌കോയിന്റെ മൂല്യം 20 ശതമാനത്തിലധികം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
As promised pic.twitter.com/Jc1TnAqxAV
— Elon Musk (@elonmusk) April 3, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."