വിദ്യാഭ്യാസ മേഖല ഉടച്ചുവാര്‍ക്കല്‍ സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം: ഐസക്ക്
മണ്ണഞ്ചേരി :വിദ്യാഭ്യാസമേഖലയില്‍ ഗുണപരമായമാറ്റംവരുത്തിയുള്ള ഉടച്ചുവാര്‍ക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു.
കലവൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസശില്പശാലയില്‍ ആമുഖപ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാഴ്ചപാടുകള്‍ കൃത്യതയോട് ബന്ധപ്പെട്ടവര്‍ ഉള്‍കൊണ്ടാല്‍ സര്‍ക്കാര്‍ - എയ്ഡഡ് മേഖലയില്‍ വന്‍കുതിപ്പാകും അനുഭവമെന്നും ധനമന്ത്രി പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ എല്‍.പി,യു.പി വിഭാഗം സ്‌കൂളുകളിലും ഹൈടെക്ക് ക്ലാസ്സ് സംബ്രദായം നടപ്പിലാക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. പഴയകാല ഗുരുനാഥന്‍മാരെപോലെ പുതിയവിദ്യാഭ്യാസനയം നടപ്പില്‍ വരുമ്പോള്‍ ഗൃഹപാഠംചെയ്യുന്ന ശീലമുള്ളവരായി അധ്യാപകര്‍ മാറണമെന്നും എങ്കില്‍മാത്രമേ കുട്ടികളെ അവരുടെ അഭിരുചി മനസിലാക്കി പഠിപ്പിക്കാന്‍ കഴിയുകയുള്ളെന്നും ഐസക്ക് നിര്‍ദേശിച്ചു. വരും കാലങ്ങളില്‍ വിദ്യാഭ്യാസത്തോടൊപ്പം കലാ -കായികരംഗത്തും ഹൈടെക് നിലവാരം സ്‌കൂളുകളില്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."