വിദ്യാഭ്യാസ മേഖലയിലെ മാറ്റം ഉള്‍കൊണ്ട് അധ്യാപകശൈലിയും മാറ്റംവരുത്തണം: രവീന്ദ്രനാഥ്
മണ്ണഞ്ചേരി :വിദ്യാഭ്യാസമേഖലയില്‍ പുതിയതായി നടപ്പിലാക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ട് പദ്ധതി വിജയിപ്പിക്കാന്‍ അദ്ധ്യാപകരുടെ ശൈലിയിലും മാറ്റംവരുത്തണമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി ജില്ലാപഞ്ചായത്തും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കലവൂര്‍ ഗവ:ഹയര്‍സൈക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലങ്ങളില്‍നിന്നും വ്യത്യസ്ഥമായി വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റംമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതിനായി ബുദ്ധിമുട്ടുകള്‍ക്കിടയിലും പണം ഒരു പ്രശ്‌നമല്ലെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഈ സാമ്പത്തികവര്‍ഷം സ്‌കൂളുകളുടെ നിലവാരം അന്തര്‍ദേശീയമാതൃകയാക്കാന്‍ 1000 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്.
എല്ലാനന്മകളും നിലവാരവും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍,എയ്ഡഡ് മേഖലകളെ തഴഞ്ഞ് മറ്റെന്തോ ഉണ്ടെന്ന തോന്നലുമായാണ് സ്വകാര്യസ്‌കൂളുകളിലേക്ക് കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാല്‍ എല്ലാം വേറിട്ടനന്മകളും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുമെന്ന തോന്നലുണ്ടാക്കിയാല്‍ ആരും സര്‍ക്കാര്‍ സ്‌കൂളുകള്‍ വിട്ടുപോകില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പുതിയതായി പൊതുവിദ്യാഭ്യാസമേഖലയില്‍ വരുന്ന മാറ്റം ശരിദിശയിലാക്കാന്‍ പാഠ്യവിഷയങ്ങളോടൊപ്പം ഇംഗ്ലീഷിലും ഐ.ടി യിലും പ്രത്യേക പരിശീലനവും അധ്യാപകര്‍ക്കായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ - എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂളുകള്‍ ഹൈടെക്കാക്കുമ്പോള്‍ 40000 ക്ലാസുമുറികളാണ് ആധുനികതയിലേക്ക് കടക്കുന്നതെന്നും രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി.ക്ലാസ്മുറികളിലെ മാറ്റത്തിനൊപ്പം ലാബുകളും ലൈബ്രറികളും ആധുനീകരിക്കും.
ഇവയും ഹൈടെക് നിലവാരത്തില്‍ തന്നെയാകും പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപല്‍ അദ്ധ്യക്ഷതവഹിച്ചു ജെയിംസ്മാത്യൂ എം.എല്‍.എ, ജിമ്മി.കെ.ജോസ്,വി.അശോകന്‍,കെ.ടി.മാത്യൂ,വിമല്‍കുമാര്‍,ജില്ലാപഞ്ചായത്തംഗം പി.എ.ജുമൈലത്ത്,തങ്കമണിഗോപിനാഥ്,കവിതാഹരിദാസ്,ഇന്ദിരാതിലകന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."