സഊദിയിൽ സെൻസസ് നടപടികൾ പുരോഗമിക്കുന്നു വിവരങ്ങൾ വെളിപ്പെടുത്തിയാൽ തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദിയിൽ സെൻസസ് നടപടികൾ (സെൻസസ് 2022) പുരോഗമിക്കുന്നു. വിവിധ ഘട്ടങ്ങൾ വഴിയുള്ള സെൻസസ് നടപടികളിൽ ഓൺലൈൻ വഴി സ്വയം ചെയ്യാനുള്ള സമയപരിധി ഇന്നത്തോടെ അവസാനിക്കും. എന്നാൽ, ഫീൽഡ് ഉദ്യോഗസ്ഥർ മുഖേനയുള്ള കണക്കെടുപ്പ് തുടരും.
അതേസമയം, സെൻസസ് രഹസ്യം വെളിപ്പെടുത്തുന്നവർക്ക് 3 മാസം വരെ തടവും 1000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണെന്നും ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ സെൻസസ് ആണ് ഇപ്പോൾ നടക്കുന്ന സഊദി സെൻസസ് 2022 പ്രോഗ്രാം. രാജ്യത്തെ ജനസംഖ്യയുടെയും പാർപ്പിടത്തിന്റെയും അവസാന പൊതു സെൻസസ് 2010 ലാണ് നടത്തിയത്. 27,136,977 ആയിരുന്നു അന്നത്തെ സഊദി ജനസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."