' അവന്റെയൊന്നും അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാനാവില്ല': വിമര്‍ശകരെ വെല്ലുവിളിച്ച് ബാബാ രാംദേവ് video
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയ 'അറസ്റ്റ് രാംദേവ്' ഹാഷ്ടാഗിനെ വെല്ലുവിളിച്ച് പതജ്ഞലി ഉടമ ബാബാ രാംദേവ്. അവന്‍മാരുടെ അച്ഛന്‍ ശ്രമിച്ചാല്‍ പോലും തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് ബാബയുടെ പ്രതികരണം. രാംദേവിന്റെ പ്രതികരണത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
Ramdev challenges Modi Govt into arresting him, says "UNKA BAAP BHI ARREST NAHI KAR SAKTA"
— Gaurav Pandhi (@GauravPandhi) May 25, 2021
Over to you, @narendramodi @AmitShah !!
pic.twitter.com/73qd8AVLZE
അലോപ്പതി ചികിത്സയെയും ഡോക്ടര്‍മാരെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളുമായി പതജ്ഞലി ഉടമ രാംദേവ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാംദേവും തമ്മില്‍ വാക് യുദ്ധവും ആരംഭിച്ചു. ഇതിനുപിന്നാലെ രാദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഐം.എ.എ നോട്ടിസ് അയക്കുകയും ചെയ്തു.
ഐ.എം.എയും രാംദേവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ 'അറസ്റ്റ് രാംദേവ്' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങിലെത്തുകയായിരുന്നു.
അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ചതിലൂടെ നിരവധിപേര്‍ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ അധികമാണ് അലോപ്പതി മരുന്ന് കാരണം മരിച്ചവരെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം. ഈ പ്രസ്താവന വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇടപെടുകയും പരാമര്‍ശം പിന്‍വലിക്കണമെന്ന് രാംദേവിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാംദേവ് പ്രസ്താവന പിന്‍വലിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."