പ്രവാസികളും ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്യണോ? അറിയേണ്ടതെല്ലാം
ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30 ലേക്ക് നീട്ടിയതായി ഇക്കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. നേരത്തെയത് മാര്‍ച്ച് 31 വരെയായിരുന്നു. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാന്‍ ഒരു കെവൈസി സംവിധാനമാണ്. അതുപോലെ ആദായ നികുതി അടക്കാനും സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രയോജനവുമില്ലാത്ത നാലു ദിവസത്തിനു ശേഷം വെറും പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും.
എന്നാല്‍, അസം, ജമ്മു കശ്മീര്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.
പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമോ?
പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമോ എന്ന ചോദ്യത്തിന് അല്ലെന്നാണ് ഉത്തരം. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ആധാര്‍കാര്‍ഡ് എടുത്തുവെക്കുന്നത് നല്ലതാണ്.
ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്യണോ
ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഉള്ള പ്രവാസികള്‍ ഇത് പരസ്പരം ലിങ്ക് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ നിര്‍ബന്ധമല്ല. അതേസമയം, ഔദ്യോഗികമായി എന്‍.ആര്‍ഐ വിഭാഗത്തില്‍പെടാത്തവര്‍ ആധാര്‍-പാന്‍ ലിങ്ക് ചെയ്യേണ്ടതായി വരും. കൂടാതെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്ക് വരുന്നവരും ആധാര്‍ പാന്‍ ബന്ധിപ്പിക്കേണ്ടിവരും.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ
- ആദായ നികുതി ഇഫയലിംഗ് വെബ്‌സൈറ്റ് പോര്‍ട്ടല്‍ (eportal.incometax.gov.in or incometaxindiaefiling.gov.in.) സന്ദര്‍ശിക്കുക
- വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക, അത് നിങ്ങളുടെ ഉപയോക്തൃ ഐഡി ആയിരിക്കും.
- നിങ്ങളുടെ യൂസര്‍ ഐഡി, പാസ്‌വേഡ്, ജനനത്തീയതി എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക. നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങള്‍ ഒന്ന് ഉണ്ടാക്കണം.
- നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പോപ്പ്അപ്പ് വിന്‍ഡോ ദൃശ്യമാകും. അതില്‍ ക്ലിക്ക് ചെയ്യുക. അഥവാ പോപ്പ്അപ്പ് ഒന്നും വന്നില്ലെങ്കില്‍, മെനു ബാറിലെ 'പ്രൊഫൈല്‍ സെറ്റിങ്‌സ്' എന്നതിലേക്ക് പോയി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍ അനുസരിച്ച് പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കും.
- നിങ്ങളുടെ ആധാറിലെ വിവരങ്ങള്‍ സ്‌ക്രീനിലെ പാന്‍ വിശദാംശങ്ങളുമായി ഒത്തുനോക്കുക.
- വിശദാംശങ്ങള്‍ ശരിയെങ്കില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കി 'ലിങ്ക് നൗ' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാര്‍ നിങ്ങളുടെ പാനുമായി ലിങ്ക് ചെയ്തുവെന്ന് ഒരു പോപ്പ്അപ്പ് സന്ദേശം നിങ്ങള്‍ക്ക് ലഭിക്കും.
- പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് www.utiitsl.com അല്ലെങ്കില്‍ www.egovnsdl.co.in വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാവുന്നതാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."