HOME
DETAILS
MAL
ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
backup
May 27 2021 | 10:05 AM
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നുരാത്രി 11:30 വരെ 3.8 മീറ്റര്‍ ഉയരത്തില്‍ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. നാളെ രാത്രി 11:30 വരെ 3.5 മുതല്‍ നാലു മീറ്റര്‍ ഉയരത്തില്‍ കുളച്ചല്‍ മുതല്‍ ധനുഷ്കോടി വരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."