തീവയ്പ്പ് കേസില്‍ മതസ്പര്‍ധ ജനിപ്പിക്കുന്നപോസ്റ്ററുകള്‍ പ്രചരിക്കുന്നു; താക്കീതുനല്‍കി പൊലിസ്
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ്പ് കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ മതസ്പര്‍ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്ററുകള്‍ പ്രചരിക്കുന്നുവെന്ന് പൊലിസ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കുകയാണ് കേരള പലിസ്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലിസിന്റെ മുന്നറിയിപ്പ്. കേസിലെ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യു.പിയിലേക്ക് തിരിക്കാനിരിക്കുകയാണ്. രണ്ട് സി.ഐമാര്‍ അടങ്ങുന്ന സംഘമാണ് യു.പിയിലേക്ക് തിരിക്കുന്നത്. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ തീയിട്ട് എട്ട് പേര്‍ക്ക് പൊളളലേല്‍പ്പിക്കുകയും മൂന്ന് പേരുടെ ജീവന്‍ നഷ്ടമാകാന്‍ ഇടവരുത്തുകയും ചെയ്ത അക്രമിയെ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പിടികൂടാനായിട്ടില്ല.
പൊലിസന്റെ അറിയിപ്പ്
ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."