ദുബൈ ഷിന്ദഗയില്‍ 2 പാലവും ഒരു ടണലും തുറന്നു
ദുബൈ: ഫാല്‍കണ്‍ ഇന്റര്‍ചേഞ്ച് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) രണ്ട് പ്രധാന പാലങ്ങളും മണിക്കൂറില്‍ 27,200 വാഹനങ്ങള്‍ക്ക് ശേഷിയുള്ള 2,325 മീറ്റര്‍ നീളമുള്ള ഒരു ടണലും തുറന്നു. രണ്ട് പാലങ്ങളെയും ഇന്‍ഫിനിറ്റി ആര്‍ച്ച് പാലവും ഷിന്ദഗ ടണലും വഴി ബന്ധിപ്പിച്ചിരിക്കുന്നു. തെക്ക് ഭാഗത്ത് നിന്ന് ശൈഖ് റാഷിദ് റോഡിന്റെയും ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെയും ജംഗ്ഷനില്‍ ആര്‍ടിഎ നിലവില്‍ നിര്‍മിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കുന്നതാണ്.
കൂടാതെ, ഖാലിദ് ബിന്‍ അല്‍ വലീദ് റോഡില്‍ നിന്ന് അല്‍ മിനാ സ്ട്രീറ്റിലേക്കുള്ള ഇടത് തിരിവുകള്‍ക്കായി രണ്ടു വരി തുരങ്കവും തുറന്നിട്ടുണ്ട്. അല്‍ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തല്‍ പദ്ധതിയില്‍ 3.1 കിലോമീറ്റര്‍ നീളവും മണിക്കൂറില്‍ 19,400 വാഹനങ്ങള്‍ക്ക് ശേഷിയുമുള്ള മൂന്ന് പാലങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ ദിശയിലും മൂന്ന് പാതകളുള്ള ആദ്യ പാലം, ശൈഖ് റാഷിദ് റോഡിനും ഫാല്‍കണ്‍ ഇന്റര്‍ചേഞ്ചിനുമിടയില്‍ ഗതാഗതം സുഗമമാക്കുന്നു. ഇവിടെ ഇരു ദിശകളിലുമായി മണിക്കൂറില്‍ 10,800 വാഹനങ്ങള്‍ക്ക് ശേഷി കണക്കാക്കാക്കിയിരിക്കുന്നു.
അല്‍ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തല്‍ പദ്ധതി നിലവില്‍ ആര്‍ടിഎ ഏറ്റെടുത്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ്. ആകെ ചെലവ് 5.3 ബില്യണ്‍ ദിര്‍ഹം. 13 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന 15 ജംഗ്ഷനുകളുടെ നിര്‍മാണം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് 2030 ആകുമ്പോഴേക്കും യാത്രാ സമയം 104 മിനിറ്റില്‍ നിന്ന് 16 മിനിറ്റായി കുറക്കും. കൂടാതെ, 20 വര്‍ഷത്തിനിടെ ലാഭിക്കാനാവുക 45 ബില്യണ്‍ ദിര്‍ഹമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."