ഈന്തപ്പഴം കഴിച്ചോളൂ.. ഈ ഗുണങ്ങള്‍ അറിഞ്ഞുതന്നെ, പല രോഗങ്ങളോടും ഗുഡ്‌ബൈ പറയാം
ധാരാളം ഗുണഗണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം.ലോകം മുഴുവനായി ഏകദേശം 600 തരത്തിലുള്ള ഈന്തപ്പഴങ്ങളുണ്ട്. ഇവ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ്. അത് നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ത്താനും സഹായിക്കും. അതിനാല്‍ കുറഞ്ഞ ഹീമോഗ്ലോബിന്‍ അളവ് അനുഭവിക്കുന്ന ആളുകള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച പഴമാണ് ഈന്തപ്പഴം.
കൂടാതെ ഇത് മലബന്ധം തടയുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. ഹൃദ്രോഗം, കാന്‍സര്‍, അല്‍ഷിമേഴ്‌സ്, പ്രമേഹം തുടങ്ങിയ ചില വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തടയാന്‍ സഹായിക്കുന്ന നിരവധി തരം ആന്റിഓക്‌സിഡന്റുകള്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
ഈന്തപ്പഴത്തില്‍ ഫോസ്ഫറസ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ അവസ്ഥകളെ തടയാനുള്ള കഴിവുണ്ട്.
കൂടാതെ ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുമെന്നും മാക്യുലര്‍ ഡീജനറേഷന്‍ പോലുള്ള നേത്ര സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട ഫിനോളിക് ആസിഡുകള്‍ ക്യാന്‍സറിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."