കൊവിഡിന്റെ മരണപെയ്ത്ത് കുറയാന്‍ ഇനിയും നാലാഴ്ചകൂടി കാത്തിരിക്കണം
തിരുവനന്തപുരം: കൊവിഡ് മരണ സംഖ്യയില്‍ കാര്യമായ കുറവുണ്ടാവാന്‍ നാല് ആഴ്ച വരെ എടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം. രോഗ വ്യാപനത്തിന്റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്നതാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളെക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗ വ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാവേണ്ടതില്ല. ആളുകളുടെ ജിവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം എറ്റവും നന്നായി നടപ്പാക്കുന്നതിന് പ്രധാന്യം നല്‍കിയെ തീരൂ.
രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്ക് ഇടയില്‍ ആരോഗ്യ സ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണം സംഖ്യ ഉയരുന്നത്.
കെഎംസിഎല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രവ്രത്തനം നടത്തും. സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിലവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും അവ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. നേത്രപരിശോധകര്‍, കണ്ണടകള്‍, ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍, കൃത്രിമ അവയവം വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ കംപ്യൂട്ടറുകള്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നതിന് അനുമതിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."