കുറ്റി ബീന്‍സ് കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍
രാജാക്കാട്: ഹൈറേഞ്ചില്‍ കുറ്റി ബീന്‍സ് കൃഷി വ്യാപകമാകുന്നു. കുറഞ്ഞ ചിലവില്‍ തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്ത് കുറഞ്ഞ ദിവസ്സങ്ങള്‍ക്കുള്ളില്‍ വിളവെടുക്കുവാന്‍ കഴിയുമെന്നതിനാലാണ് കര്‍ഷകര്‍ കുറ്റി ബീന്‍സ് കൃഷിയില്‍ സജീവമായിരിക്കുന്നത്.
ഹൈറേഞ്ച് മേഖലയില്‍ ജൈവ പത്തക്കറി കൃഷി വ്യാപകമായതോടെ പുതിയ തരത്തിലുള്ള കൃഷി രീതികളും കര്‍ഷകര്‍ അവലംബിച്ച് വരുകയാണ്. ഇതില്‍ പ്രധാനമായതാണ് നിലവില്‍ വാഴയുടേയും മറ്റും ഇടവിളയായി ചെയ്യുന്ന കുറ്റി ബീന്‍സ് കൃഷി. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനമുണ്ടാക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റഴും വലിയ പ്രത്യേകത. വാഴ നടന്നതിനായി വെട്ടിത്തിരിക്കുന്ന ബേടുകളില്‍ മണ്ണിളക്കിയതിന് ശേഷം ഇവിടെയാണ് കുറ്റി ബീന്‍സ് കൃഷി ചെയ്യുന്നത്. ഇത്തരത്തില്‍ അരയേക്കര്‍ സ്ഥലത്ത് ആറായിരത്തോലം തൈകള്‍ നട്ടുപരിപാലിക്കുവാന്‍ കഴിയും.
നടുന്നതിന് മുമ്പ് കീടബാധ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി കുമ്മായം ചാണകവുമായി കൂട്ടികലര്‍ത്തി ബേഡുകളില്‍ വിതറും ഇതിന് ശേഷമാണ് വിത്തുകള്‍ വയ്ക്കുന്നത്. വിത്തുനട്ടുകഴിഞ്ഞാല്‍ പിന്നീട് കാടുവളരാതിരിക്കുന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടതുള്ളത്. അതുകൊണ്ട് തന്നെ വാഴയുടെ പരിപാലനത്തിനൊപ്പം മറ്റ് മുടക്കൊന്നുമില്ലാതെ ബീന്‍സ് കൃഷിയും മമ്പോട്ട് പോകുവാന്‍ സാധിക്കുന്നുണ്ടെന്ന് കര്‍ഷകനായ പുളിക്കല്‍ ശശിധരന്‍ പറഞ്ഞു.
ഒരുകിലോ ബീന്‍സ് വിത്തിന് നാനൂറ് രൂപയാണ് വില. അരയേക്കര്‍ സ്ഥലത്ത് കൃഷി നടത്തണമെങ്കില്‍ വിത്തിന് മാത്രം രണ്ടായിരത്തോളം രൂപാ മുടക്കാണുള്ളത്. ചാണകവും കുമ്മായവും പണിക്കൂലിയും ചേര്‍ത്താല്‍ ആരായിത്തോളം രൂപയാണ് മൊത്തത്തില്‍ മുടക്ക് വരുന്നത്. വിത്ത് നട്ട് 40 ദിവസത്തിനുള്ളില്‍ വിളവെടുക്കുവാനും കഴിയും. പരമാവധി മൂന്ന് തവണമാത്രമാണ് ഇതില്‍ നിന്നും വിളവെടുക്കുവാന്‍ കഴിയുന്നത് എങ്കിലും ഒരു ചുവടില്‍ നിന്നും അരക്കിലോയും അതിലധികവും വിളവും ലഭിക്കും നിലവില്‍ 30 രൂപ മുതല്‍ 40 രൂപവരെ വിപണയില്‍ വില ലഭിക്കുന്നതിനാല്‍ അരയേക്കര്‍ സ്ഥലത്തുനിന്നും മുതല്‍ മുടക്ക് കഴിഞ്ഞ് പതിനായിരത്തോളം രൂപാ ലാഭമുണ്ടാക്കുവാനും കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് നിലവില്‍ കര്‍ഷകര്‍ വ്യാപകമായി ബീന്‍സ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."