ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍; വിഷുകൈനീട്ടമായി 3200 രൂപ
തിരുവനന്തപുരം : ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിത്. ഇതിനായി 1871 കോടി രൂപ അനുവദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലും വര്‍ഷാന്ത്യ ചെലവുകള്‍ക്കായി 22,000 കോടി രൂപ മാര്‍ച്ച് മാസത്തില്‍ മാത്രം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.
സംസ്ഥാനത്തെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ മികച്ച ധന മാനേജ്‌മെന്റിലൂടെയും തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചും സംസ്ഥാനം അതിനെ നേരിടുകയാണ്. വര്‍ഷാന്ത്യ ചെലവുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു തൊട്ടു പിന്നാലെ കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ചെത്തിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയാണ് സര്‍ക്കാര്‍. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ തുകയായ 3200 രൂപ ഏപ്രില്‍ മാസം പത്താം തീയതി മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."