ലൈംഗിക തൊഴില്‍ നിയമവിധേയം, ഇടപെടരുത്: പൊലിസിനോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി. സമ്മതത്തോടെയുള്ള ലൈംഗിക തൊഴില്‍ നിയമപരമാണെന്നും ഇടപെടാന്‍ പൊലിസിന് അധികാരമില്ല. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം.
റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരീരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാല്‍ ലൈംഗിക തൊഴില്‍ കേന്ദ്രം സ്ഥാപിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികള്‍ക്കും ഉണ്ട്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം ചിന്തകളുടെ ഭാരം അവര്‍ വഹിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
സുപ്രധാനമായ ആറ് നിര്‍ദ്ദേശങ്ങളാണ് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ട വിധിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."