HOME
DETAILS

ആർക്കും വേണ്ടാത്തവർ

  
backup
April 04 2023 | 18:04 PM

pkparakkadavu-on-palastine

ജാലകം
പി.കെ പാറക്കടവ്

എത്രയോ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധ കവി അയ്യപ്പപ്പണിക്കർ ഫലസ്തീനികളെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. 'ലബനാൻ' എന്ന ആ കവിതയിൽ അയ്യപ്പപ്പണിക്കർ എഴുതുന്നു:
'ലിബിനൂസ് പർവത നിരകളിൽ
രാത്രിയുടെ കൊഴുപ്പ് പരന്നൊഴുകുന്നു
ഇന്നുറങ്ങാൻ പാടില്ല.
ആർക്കും വേണ്ടാത്തവർക്കും
മറ്റുള്ളവരെല്ലാം വേണമല്ലോ.
ചങ്ങാതികളെല്ലാം
അവരവരുടെ കളികളിൽ
മുഴുകിക്കഴിയുന്നു'.


ഇക്കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്റാഇൗൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർ ഗുരുതരമായി പരുക്കേൽക്കപ്പെടുകയും ചെയ്തത് മലയാള പത്രങ്ങൾ അപ്രധാനമായിപ്പോലും റിപ്പോർട്ട് ചെയ്തത് കണ്ടില്ല. 'ഇൻഡിപ്പെൻഡന്റ്' അടക്കം ലോകത്ത് പലയിടത്തും റമദാൻ ആരംഭത്തിൽതന്നെ ഫലസ്തീനികൾക്കെതിരായി നടന്ന ഈ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമുക്ക് ബിരിയാണിച്ചെമ്പ് കഥകളും രാഷ്ട്രീയപാർട്ടികളുടെ അരാഷ്ട്രീയ കോമാളിക്കളികളുടെ റിപ്പോർട്ടുകൾക്കുമപ്പുറം ഇതൊന്നും വിഷയമേയല്ല. കാലം കഴിയുമ്പോളറിയുന്നു അന്ന് അയ്യപ്പപ്പണിക്കർ 'ആർക്കും വേണ്ടാത്തവർ' എന്ന് പറഞ്ഞത് എത്ര നേര്.
രാവിന്റെ മറവിൽ, കനത്ത ഇരുളിൽ ഗസ്സയിൽ ഇസ്റാഇൗൽ തീബോംബുകൾ വർഷിക്കുമ്പോൾ അലാ അൽ ജെറൂശയുടെ കൊച്ചുകുട്ടി ചോദിക്കുന്നു.

'ബാബാ നമ്മൾ മരിക്കാൻ പോവുകയാണല്ലേ?' ബോംബിങ്ങിൽ ഇളകിയാടിയ കെട്ടിടത്തിൽ നിന്നുള്ള ഈ കൊച്ചു കുഞ്ഞിന്റെ ചോദ്യം ആരും കേൾക്കുന്നില്ല.

 

 

കാട്ടാളന്മാരുടെ തീ തുപ്പുന്ന തോക്കുകൾക്ക് മുന്നിൽ തുളവീണ നെഞ്ചുമായൊടുങ്ങുന്ന ആയിരക്കണക്കിന് ഫലസ്തീനികളുടെ നൊമ്പരം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
'അടുത്ത മുറിയിൽനിന്ന് നീ നിന്റെ ഉമ്മിയോട് ചോദിക്കുന്നത് ഞാൻ കേട്ടു. ഉമ്മീ, ഞാനൊരു ഫലസ്തീനിയാണോ? നിന്റെ ഉമ്മി 'അതേ' എന്ന് മൊഴിഞ്ഞപ്പോൾ ഭീകരമായൊരു നിശബ്ദത നമ്മുടെ വീടാകെ നിറഞ്ഞുനിന്നു. നമ്മുടെ തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന എന്തോ ഒന്ന് താഴെ വീണ് വിസ്‌ഫോടനം ഉണ്ടാക്കിയത് പോലെ. പിന്നെ നിശബ്ദത. പിന്നെ നീ കരയുന്നത് ഞാൻ കേട്ടു. എനിക്ക് ചലിക്കാനായില്ല. അകലെ നമ്മുടെ ജന്മഭൂമി വീണ്ടും പിറക്കുന്നത് ഞാനറിഞ്ഞു. കുന്നുകളും സമതലങ്ങളും ഒലീവ് തോട്ടങ്ങളും ജഡങ്ങളും കീറിപ്പറിഞ്ഞ ബാനറുകളും ഒരു കുട്ടിയുടെ ഓർമകളിലേക്ക് പുനർജനിക്കുന്നു'.
ഫലസ്തീനിന്റെ പ്രിയപ്പെട്ട കഥാകാരനായ ഗസാൻ കനാഫാനി തന്റെ പ്രിയ പുത്രനെഴുതിയ ഈ വരികൾ ഇപ്പോൾ ഓർക്കുന്നു.
നിരന്തരമായ വഞ്ചനയുടെ തുടർക്കഥയാണ് ഫലസ്തീൻ. യഥാർഥ മണ്ണിന്റെ അവകാശികളെ ആട്ടിയോടിച്ച് ഭൂമുഖത്തില്ലാത്ത ഒരു രാജ്യം സ്ഥാപിക്കുകയായിരുന്നു. ഇസ്റാഇൗൽ ഫലസ്തീനികൾക്കെതിരേ വർഷിച്ച മിസൈലുകളുടെയും ഷെല്ലുകളുടെയും ബോംബുകളുടെയും കണക്കുകൾ യു.എൻ ഇടക്കിടെ പുറത്തുവിടാറുണ്ട്. യു.എന്നിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വെറും കണക്കുകൾ മാത്രം. നമുക്ക് ഈ ഭൂമുഖത്തിന്റെ ഒരു കോണിൽ നിന്ന് ഒരു മനുഷ്യവിഭാഗത്തെ തുടച്ച് നീക്കുമ്പോൾ അലസമായി വായിക്കാനുള്ള റിപ്പോർട്ടുകളും.


അതുകൊണ്ടാണ് വർഷങ്ങൾക്ക് മുമ്പുതന്നെ ദൂരെയിരുന്ന് അഹമദ് ഫറാസ് എന്ന കവി ഇങ്ങനെ എഴുതിയത്:
'കൊട്ടാരങ്ങളിൽ ഭാഗ്യവാന്മാരായ
ഷെയ്ക്കുമാർ നിശബ്ദരാണ്.
വിശ്വാസത്തിന്റെ സംരക്ഷകർ
ലോകത്തിന്റെ ഭരണകർത്താക്കൾ
എല്ലാവരും നിശബ്ദരാണ്'.
ഫലസ്തീൻ പോരാട്ടത്തെ ഇന്ന് ലോകം എങ്ങനെയാണ് നോക്കിക്കാണുന്നത്. ചെറുത്തുനിൽപ്പിനെ ഭീകരപ്രവർത്തനമായും ഇസ്റാഇൗൽ നടത്തുന്ന ഭീകരയുദ്ധങ്ങളെ സംഘർഷങ്ങൾ മാത്രമായും പാശ്ചാത്യ മാധ്യമങ്ങൾ അവതരിപ്പിക്കുന്നു. വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ മഹാത്മാഗാന്ധി പറയുകയുണ്ടായി 'ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് എന്നപോലെ, ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എന്നതുപോലെ ഫലസ്തീൻകാർക്ക് ഫലസ്തീൻ അവരുടെ ജന്മാവകാശമാണ്'.
പ്രശസ്ത ഫലസ്തീനിയൻ കവി മഹമൂദ് ദർവീശിന്റെ ഒരു കവിതയിലെ വരികൾ ഓർക്കുക.


'മരങ്ങളോടവയുടെ അമ്മയെപ്പറ്റി
ചോദിക്കരുത്.
എന്റെ മുഖം പ്രകാശത്തിന്റെ
ഒരു വാളാണ് ചുഴറ്റുന്നത്
എന്റെ കരം അരുവിയുടെ നീരുറവയാണ്
ജനങ്ങളുടെ ഹൃദയങ്ങളാണെന്റെ രാജ്യം.
എന്റെ പാസ്‌പോർട്ട് ദൂരെയെടുത്തെറിയുക'.

കഥയും കാര്യവും
ഉദയം കാണാൻ ഉറക്കമൊഴിക്കുന്നവരുടെ ജീവിതവും പോരാട്ടവും ഒന്നും വെറുതെയാവില്ല- (ഇടിമിന്നലുകളുടെ പ്രണയം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago