ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം: പരാമര്‍ശങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലിസും
ന്യുഡല്‍ഹി: രാജ്യത്തെ പുതിയ ഡിജിറ്റല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം. ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും നിയമവ്യവസ്ഥയെ തുരങ്കം വയ്ക്കാനാണ് ട്വിറ്ററിന്റെ ശ്രമമെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.
'ട്വിറ്റര്‍ രാജ്യത്തെ നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ട്വിറ്ററിന്റെ ജീവനക്കാര്‍ ഇന്ത്യയില്‍ സുരക്ഷിതരാണ്. ട്വിറ്റര്‍ ഒരു സാമൂഹിക മാധ്യമം മാത്രമാണ്. രാജ്യത്തെ നിയമങ്ങളും നയങ്ങളും എന്തായിരിക്കണമെന്ന് പറയേണ്ടത് ട്വിറ്ററല്ല. പ്രസ്താവന അപലപനീയവും അടിസ്ഥാനരഹിതവും രാജ്യത്തെ അപമാനിക്കാന്‍ വേണ്ടിയുള്ളതാണ്'. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് ട്വിറ്റര്‍ ആജ്ഞാപിക്കുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
അതേ സമയം ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ദില്ലി പൊലീസും രംഗത്തെത്തി. ട്വിറ്ററിന്റെ പ്രസ്താവന വ്യാജമാണെന്നും നിയമപരമായ അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."