HOME
DETAILS

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ പ്രചാരണത്തില്‍ മറുപടിയുമായി ഭാര്യ: രാഷ്ട്രീയനിലപാടുകളാണ് ഉയരേണ്ടത്, വ്യക്തിഹത്യയല്ല

  
backup
May 26 2022 | 13:05 PM

wife-responds-to-pornographic-video-campaign-against-ldf-candidate

കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീലവീഡിയോ പ്രചാരണത്തില്‍ മറുപടിയുമായി ഭാര്യ ദയാ പാസ്‌ക്കല്‍. വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന്റെ പിന്നില്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ തന്നെയാണെന്നും ദയാ പറഞ്ഞു.

രാഷ്ട്രീയനിലപാടുകളും വികസനസ്വപ്നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്നും അവര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിപ്രഖ്യാപനം മുതല്‍ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ശത്രുത തന്നെയാണ്. എതിര്‍പക്ഷത്തുള്ളവര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് ഇങ്ങനെ ചെയ്യുകയെന്നും ദയ ചോദിച്ചു.

ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ക്രൂരമായ പരിഹാസങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ഞങ്ങള്‍ നേരിട്ടു കൊണ്ടിരുന്നത്. അതിനൊന്നും മറുപടി പറയേണ്ടെന്ന് വച്ചിട്ടാണ്. കാരണം നയങ്ങളും നിലപാടുകളുമാണല്ലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ കുടുംബത്തെ പോലും വേട്ടയാടുന്ന പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ സാധിക്കില്ല. മാത്രമല്ല, അതിലൊരു ഭീഷണിസ്വരവുമുണ്ടായിരുന്നു. ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയാകാന്‍ ധൈര്യപ്പെട്ടാല്‍, മിണ്ടിയാല്‍ ഇതാണ് അവസ്ഥ എന്ന ഭീഷണിയാണ് അതിലുണ്ടായിരുന്നത്. അതിനെതിരെ പ്രതികരിക്കേണ്ടതല്ലേ.'
''വീഡിയോ പ്രചരണത്തിന്റെ പിന്നില്‍ എല്‍ഡിഎഫാണെന്ന യുഡിഎഫ് പരാമര്‍ശത്തിന്റെ മുനയൊടിക്കാന്‍ ഒറ്റ കാര്യം മതി. പരാതി കൊടുത്ത് മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാ പ്രൊഫൈലുകളും ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടു. അതിന്റെ അര്‍ത്ഥം എന്താണ്. എല്ലാം ഒറ്റ സ്ഥലത്ത് നിന്ന് പ്രവര്‍ത്തിക്കുന്നു എന്നല്ലേ. എല്ലാം ഒരു ഗ്രൂപ്പാണ് നിയന്ത്രിച്ചത് എന്ന് അല്ലേ.' അവര്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago