HOME
DETAILS
MAL
'ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രോജക്ട് നടപ്പാക്കും'
backup
August 21 2016 | 02:08 AM
തൊടുപുഴ: ഇടുക്കി ജില്ലയില്‍ തെരുവ് നായ്ക്കളുടെ വര്‍ധന തടയാന്‍ ജില്ലാ പഞ്ചായത്ത് എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പ്രോജക്ട് നടപ്പാക്കും. രണ്ട് കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ കുര്യന് പറഞ്ഞു.
52 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും രണ്ട് മുനിസിപ്പാലിറ്റികളില്‍ നിന്നും ഒരു ലക്ഷം രൂപാവീതം വിഹിതം വാങ്ങും. തെരുവ് നായ്ക്കളുടെ വന്ധ്യകരണം വഴി വര്‍ധന തടയാനാണ് ഉദ്ദേശിക്കുന്നത്. ആണ്‍പട്ടികളെ വന്ധ്യകരണം ചെയ്യുന്നതിനൊപ്പം പെണ്‍പട്ടികളെ പിടികൂടി ഗര്‍ഭപാത്രം നീക്കം ചെയ്യും. വിദഗ്ധ വെറ്റിറനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിഗണിച്ച് മൊബൈല്‍ യൂനിറ്റായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."