വിക്രം സാരാഭായ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടില്‍ അനില്‍ കുമാര്‍(42)നെയാണ് വലിയമല പൊലിസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വീപ്പര്‍, പ്യൂണ്‍, പി.ആര്‍.ഒ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളില്‍ 750 ലധികം ഒഴിവുകളുണ്ടെന്ന് അറിയിച്ച് രണ്ടുകോടിയിലധികം രൂപ തട്ടിച്ചെന്നാണ് പരാതി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രതി സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. തുമ്പ വി.എസ്.എസ്.സി സീനിയര്‍ ഹെഡ് ബി.അനില്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."