HOME
DETAILS

റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല; യുവതി ഇടവഴിയില്‍ പ്രസവിച്ചു; നവജാതശിശു മരിച്ചു

  
backup
May 28 2021 | 04:05 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa
 
 
കൊപ്പം (പാലക്കാട്): റോഡ് സൗകര്യമില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു. 
വിളയൂര്‍ കുപ്പൂത്ത് തെങ്ങിങ്ങല്‍ മുഹമ്മദിന്റെ മകളും വരവൂര്‍ സ്വദേശി റഷീദിന്റെ ഭാര്യയുമായ മുപ്പതുകാരി ഖമറുന്നീസയ്ക്കാണ് ഈ ദാരുണാനുഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പ്രായാധിക്യവും അംഗപരിമിതിയുമുള്ള പിതാവ് മുഹമ്മദ് മാത്രമാണ് ഈ സമയം വീട്ടില്‍ പുരുഷനായി ഉണ്ടായിരുന്നത്. മുഹമ്മദിന്റെ മകന്‍ ഉള്‍പ്പെടെ തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും കൊവിഡ് പോസിറ്റീവായതിനാല്‍ ഹോം ക്വാറന്റൈനിലുമായിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ പലരെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 
 
ഉടനെ അയല്‍വാസിയും പഞ്ചായത്ത് ആര്‍.ആര്‍.ടി വളണ്ടിയറുമായ സി.മൊയ്തീന്‍ കുട്ടിയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം വാഹനവുമായി എത്തിയെങ്കിലും റോഡ് സൗകര്യമില്ലാത്തതിനാല്‍ നൂറ്റമ്പത് മീറ്ററോളം അകലെ  ഇടവഴിക്ക് സമീപം വാഹനം നിര്‍ത്തേണ്ടി വന്നു. ഇതിനിടെ വേദന അസഹ്യമായ ഖമറുന്നീസയെ വീട്ടിലെ സ്ത്രീകള്‍ താങ്ങിപിടിച്ച് വാഹനത്തിനടുത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ ശരീരഭാഗങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതായി പറയുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിസരത്തുള്ള മറ്റൊരു സഹോദരിയുടെ വീട്ടില്‍ എത്തിച്ചു. കുട്ടിയുടെ തല ഒഴികെ ബാക്കിഭാഗങ്ങള്‍ പുറത്തുവന്നതിനാല്‍ വളണ്ടിയര്‍ മൊയ്തീന്‍ കുട്ടി തന്നെ പോയി പ്രദേശത്തെ ഒരു വയറ്റാട്ടിയെ കൊണ്ടുവന്നു. അവര്‍ കുട്ടിയെ പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.  രണ്ട് വയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട് ഖമറുന്നീസക്ക്. 
 
 റോഡില്ലാത്തതിനാല്‍ കിടപ്പുരോഗികളായ പലരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ഇടവഴിയിലൂടെ എടുത്തുകൊണ്ടുപോകേണ്ടി വരാറുള്ളതായും പരിസരവാസികള്‍ പറയുന്നു. 
അതേസമയം റോഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും സ്ഥലം ലഭ്യമാകാത്തതാണ് തടസമെന്ന് വാര്‍ഡ് അംഗം കെ.സാജിദ അറിയിച്ചു. ഖമറുന്നീസയെ വാര്‍ഡ്  അംഗത്തിന് പുറമെ വിളയൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.സിദ്ദീഖ്, ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago