HOME
DETAILS

മധു കൊലക്കേസ്: പ്രതികള്‍ക്ക് കുരുക്കായത് നവമാധ്യമങ്ങള്‍

  
backup
April 05 2023 | 06:04 AM

madhu-murder-case-social-media-is-a-trap-for-the-accused

പാലക്കാട്: ഏറെ ചര്‍ച്ചചെയ്യപ്പെട്ട അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ക്ക് കുരുക്കായത് നവമാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിച്ച വിഡിയോകളും,ഫോട്ടോകളും. അഞ്ചു വര്‍ഷം മുന്‍പ് നടന്നസംഭവത്തില്‍ ഡിജിറ്റല്‍തെളിവുകളും,ശാസ്ത്രീയതെളിവുകളും പരിശോധിച്ചതിന് ശേഷമാണ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അജിമുടിയിലെ കല്ലളയില്‍ നിന്നും മധുവിനെ പിടിച്ചതുമുതല്‍ നാലുകിലോമീറ്റര്‍ അകലെയുളള മുക്കാലിയില്‍ കൈകള്‍ പിന്നില്‍ ബന്ധിച്ച് എത്തിക്കുന്നതും മര്‍ദിക്കുന്നതുമായ സംഭവങ്ങള്‍ പ്രതികളായ അഞ്ചുപേര്‍ മൊബൈലില്‍ വിഡിയോ ചിത്രീകരിക്കുകയും അപ്പോള്‍ തന്നെ നവമാധ്യമങ്ങളായ ഫേസ്ബുക്, വാട്‌സാപ്പ് എന്നിവ മുഖേന പ്രചരിപ്പിച്ചത് ലോകംമുഴുവന്‍ കാണുകയായിരുന്നു. വിഡിയോകളും ഫോട്ടോകളും പൊലിസിന് തെളിവായി നല്‍കുകയും ചെയ്തിരുന്നു.

2018 ഫെബ്രുവരി 22നാണ് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് മധു എന്ന മുപ്പത് വയസ്സുകാരനായ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. അവശനായ മധുവിനെ പൊലിസ് ജീപ്പില്‍ അഗളിയിലെ ആശുപത്രിയിലേക്ക്‌കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ സംഭവം വിവാദമാകുകയും അന്വേഷണം ഊര്‍ജിതപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് 16 പേര്‍അറസ്റ്റിലാകുകയും ചെയ്തു. പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രവും കൈമാറിയതോടെ ഫെബ്രുവരി 18ന് വിചാരണ ആരംഭിക്കാന്‍ തീരുമാനമായി. എന്നാല്‍ വിചാരണ നടപടികള്‍ക്കിടെ പ്രതികള്‍ക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനും ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കാനും സ്ഥലത്തിന്റെ മാപ്പ്ചിത്രീകരിക്കാനും അനുമതി തേടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയെങ്കിലും അജുമുടി മുതല്‍ അഗളിയിലെ ആശുപത്രി വരെയുള്ള സ്ഥലത്തിന്റെ മാപ്പ്ചിത്രീകരിക്കണമെന്ന ആവശ്യം കോടതി തള്ളി. സംഭവം നടന്ന് നാലുവര്‍ഷങ്ങള്‍ക്ക് ശേഷം അതുകൊണ്ട് പ്രയോജനമില്ലെന്നായിരുന്നു കോടതിയുടെനിരീക്ഷണം.

അജിമുടിയിലെ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു ഫെബ്രുവരി 22നാണ്ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍,പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍നജീബ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദീഖ്,പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരേ ചുമത്തി. മരണത്തിനു കാരണമായ പതിനഞ്ചു മുറിവുകള്‍ മധുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുറ്റപത്രത്തിലുണ്ട്. മധുവിനെ പൊലിസിനു കൈമാറുന്നതുവരെ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ എട്ടു മൊബൈല്‍ ഫോണുകളും 165 പേരുടെ മൊഴിയും തെളിവാണ്. മുക്കാലി ജങ്ഷനിലെ മൂന്നു സി.സി.ടി.വി കാമറകളുംപ്രതികള്‍ സഞ്ചരിച്ച അഞ്ചു വാഹനങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago