HOME
DETAILS
MAL
സമൂഹമാധ്യമ മാര്‍ഗരേഖ 15 ദിവസത്തിനുള്ളില്‍ നടപ്പാക്കാന്‍ നിര്‍ദേശം
backup
May 28 2021 | 04:05 AM
ന്യൂഡല്‍ഹി: പുതിയ മാര്‍ഗരേഖ പാലിക്കാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും 15 ദിവസത്തെ സമയം നല്കി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗരേഖ നടപ്പാക്കാന്‍ സമയം നീട്ടിനല്‍കില്ലെന്നും 15 ദിവസത്തിനുള്ളില്‍ അത് അംഗീകരിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്നും കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.
മൂന്നുമാസത്തെ സാവകാശം വേണമെന്ന ആവശ്യം തള്ളിയാണ് ഐ.ടി മന്ത്രാലയത്തിന്റെ നടപടി. ഇവ നടപ്പാക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ 'കൂ' മാത്രമാണ് ഇക്കാര്യം അംഗീകരിച്ചതായി കേന്ദ്രത്തെ അറിയിച്ചിരുന്നത്. സമയപരിധി കഴിഞ്ഞതോടെ ഫേസ്ബുക്കും വാട്സ്ആപ്പും ട്വിറ്ററും അടക്കമുള്ളവയ്ക്ക് നിരോധനം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സമയം നീട്ടിനല്‍കണമെന്ന് അവ ആവശ്യപ്പെട്ടിരുന്നു.
പരമാവധി 15 ദിവസത്തിനുള്ളില്‍ നിയമം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, ഭേദഗതി നിയമം സാധാരണ ഉപയോക്താക്കളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്ന് ഐ.ടി മന്ത്രി രവിശങ്കള്‍ പ്രസാദ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."