HOME
DETAILS

മതവിദ്വേഷ പ്രചാരകർക്ക് ഇതൊരു മുന്നറിയിപ്പ്

  
backup
May 26 2022 | 21:05 PM

7845623546321-2111


മതവിദ്വേഷ പ്രസംഗക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് പൂഞ്ഞാർ മുൻ എം.എൽ.എയും മുൻ സർക്കാർ ചീഫ് വിപ്പുമായ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് ജനപ്രതിനിധിയായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെ മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജയിലിലടയ്ക്കുന്നത്.
തിരുവനന്തപുരത്തു നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ലഭിച്ച ജാമ്യം മജിസ്ട്രേട്ട് കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് വീണ്ടും അറസ്റ്റിലും ജയിലിലുമായത്. വിവാദ പ്രസംഗത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ജോർജ്, ജാമ്യം ലഭിച്ചപ്പോൾ കോടതിവരാന്തയിൽ വച്ചു തന്നെ പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുന്നെന്നു പറഞ്ഞ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തുകൊണ്ടും മതവിദ്വേഷ പ്രസംഗം ആവർത്തിച്ചു. ഈ കേസിൽ ജോർജ് പാലാരിവട്ടം പൊലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
അറസ്റ്റ് ചെയ്താൽ ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് തീരുവനന്തപുരം ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 14 ദിവസത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം തന്നെ കൊച്ചു ബാലനെ ചുമലിലേറ്റി മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കാൻ അവസരം നൽകിയ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുകയാണ്. മതവും ജാതിയും തിരിച്ചറിയാനാവാത്ത ഇളംപ്രായത്തിലുള്ളവരെക്കൊണ്ട് അന്യമത വിദ്വേഷ മുദ്രാവാക്യം വിളിക്കാൻ പരിശീലിപ്പിച്ചവർ തീർച്ചയായും ജയിലിലടയ്ക്കപ്പെടേണ്ടതുണ്ട്. തെറ്റും ശരിയും തിരിച്ചറിയാനാവാത്ത പ്രായത്തിൽ മതവിദ്വേഷം കുട്ടികളിൽ നിറയ്ക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം.


വൈകിയാണെങ്കിലും സംസ്ഥാന സർക്കാർ മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയെന്ന ബാധ്യത നിറവേറ്റിയിരിക്കുകയാണ്. അല്ലാത്തപക്ഷം സർക്കാരിന്റെ നിസ്സംഗതയിൽനിന്ന് ഊർജം സംഭരിച്ചു വർഗീയ ശക്തികൾ കേരളത്തിൽ സംഘർഷങ്ങൾ സൃഷ്ടിച്ചേക്കാം.


തിരുവനന്തപുരത്ത് ജോർജ് നടത്തിയ വിഷലിപ്ത പ്രസംഗത്തിനെതിരേ പൊലിസ് നടപടിയിലുണ്ടായ വീഴ്ച ഒട്ടേറെ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയുണ്ടായി. ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമാണെന്ന ആക്ഷേപം വരെ ഉയർന്നു. പൊലിസ് വാഹനത്തിൽ കയറ്റാതെ ജോർജിന്റെ വാഹനത്തിലാണ് അറസ്റ്റ് ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. വഴിനീളെ അഭിവാദ്യമർപ്പിക്കാനും സ്വീകരണം നൽകാനും ബി.ജെ.പി പ്രവർത്തകർക്ക് സൗകര്യമൊരുക്കി. വർഗീയ വിഷം കലർന്ന പ്രസംഗം നടത്തിയ ഒരാളെ വീരപരിവേഷത്തോടെയാണ് പൊലിസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുമ്പിൽ ഹാജരാക്കിയത്. ജാമ്യഹരജി പരിഗണിച്ചപ്പോൾ സർക്കാർ ഭാഗത്തുനിന്ന് അഭിഭാഷകൻ എത്തിയതുമില്ല. പൊലിസ് ആവശ്യപ്പെട്ടിട്ടും അഡീഷനൽ പ്രോസിക്യൂട്ടർ ജാമ്യത്തെ എതിർക്കാൻ ഹാജരായില്ല. ജോർജിന് നിഷ്പ്രയാസം ജാമ്യം ലഭിക്കുകയുമുണ്ടായി. ഈ ആനുകൂല്യങ്ങളുടെ ബലത്തിൽ തന്നെ ആരും തൊടില്ലെന്ന ധൈര്യമായിരിക്കണം കോടതിവരാന്തയിൽ വച്ചു തന്നെ ജാമ്യവ്യവസ്ഥ ലംഘിക്കാൻ ജോർജിന് പ്രേരണയായിട്ടുണ്ടാവുക. ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തത്. ഈ വകുപ്പ് പ്രകാരം കേസെടുക്കപ്പെടുന്നവർക്ക് ഉടൻ തന്നെ കോടതി ജാമ്യം നൽകാറില്ല. 153 എ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ടവർക്ക് മാസങ്ങളോളം കേരളത്തിൽ ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ട്.


യാതൊരു തത്ത്വദീക്ഷയും പുലർത്താത്ത, നിലപാടുകളില്ലാത്ത രാഷ്ട്രീയ കോമാളിയാണ് ജോർജെന്നതിന് അദ്ദേഹത്തിന്റെ ഇതഃപര്യന്തമുള്ള ജീവിതം തന്നെ സാക്ഷിയാണ്. ഇപ്പോൾ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ ജോർജ് നടത്തുന്ന അദ്ധ്വാനം നേരത്തെ പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിക്കാനും നടത്തിയിരുന്നു.


ജോർജിനെപ്പോലെ മറ്റുള്ളവരും ഇതാവർത്തിച്ചാൽ എന്താകും കേരളത്തിന്റെ അവസ്ഥ. കേരളീയരെ മതാടിസ്ഥാനത്തിൽ വിഭജിക്കുകയെന്ന സംഘ്പരിവാർ ലക്ഷ്യം നേടാനുള്ള ഉപകരണങ്ങൾ മാത്രമാണ് ജോർജിനെപ്പോലുള്ളവർ. എട്ടുംപൊട്ടും തിരിയാത്ത കുട്ടികൾക്ക് സ്നേഹവും കാരുണ്യവും പറഞ്ഞുകൊടുക്കേണ്ടതിനു പകരം വർഗീയത പഠിപ്പിച്ച് അവരെ ചുമലിലേറ്റി അത് പറയിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ടുകാരെപ്പോലുള്ളവർ ചെയ്യുന്നതും ജോർജ് ചെയ്യുന്നതിന്റെ പതിപ്പാണ്.
മതം നോക്കാതെ മനുഷ്യരെ മാറോട് ചേർത്തുപിടിക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത്. സ്നേഹാർദ്രമാണ് കേരളത്തിന്റെ ഉള്ളകം. അതിൽ കളങ്കം പകരാൻ ശ്രമിക്കുന്ന മനുഷ്യാവതാരം പൂണ്ട ദുഷ്ടശക്തികളെ ചെറുത്തു തോൽപ്പിക്കാൻ കേരളം പ്രതിജ്ഞാബദ്ധമാകണം. ജോർജിനെ റിമാൻഡ് ചെയ്തതുപോലെ തന്നെ റാലിയിൽ കുട്ടിയെക്കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചതിന് ഉത്തരവാദികളായ സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് നവാസ് വണ്ടത്താനത്തെയും കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. വലിയൊരു മുന്നറിയിപ്പാണ് ഇവരുടെ ജയിൽവാസം നൽകുന്നത്.


കേരളത്തെ ഉത്തരേന്ത്യയെപ്പോലെ മതഭ്രാന്തരുടെ കലാപഭൂമി യാക്കാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതു കൂടിയാകണം വർഗീയ ശക്തികളുടെ തടങ്കൽ ജീവിതം. വിദ്വംസക പ്രസ്താവനകളെയും പ്രകോപന മുദ്രാവാക്യങ്ങളെയും സർക്കാർ നിസാരമാക്കി കാണരുത്.


കഴിഞ്ഞ കാലങ്ങളിലെന്നപോലെ സ്നേഹത്തോടെ, ജാതിമത ചിന്തകൾക്കതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാതൃകാ സമൂഹമായി കേരളം എന്നും നിലനിൽക്കണം. മത നിരപേക്ഷ നിലപാടിന് വിരുദ്ധമായ ഒന്നും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ തുടർ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago