ഇനി ധൃതിപിടിച്ച് ഓടേണ്ട; ഇ-ബോർഡിംഗ് കാർഡ് സംവിധാനം ലഭ്യമാക്കി കുവൈത്ത് എയർവേയ്‌സ്
കുവൈത്ത് സിറ്റി: വിമാനം കയറാൻ ബോർഡിംഗ് സമയത്ത് പൂർത്തിയാക്കാൻ ഇനി തിരിക്ക് പിടിച്ച നഗരത്തിലൂടെ അതിവേഗം ഓടി ക്ഷീണിക്കേണ്ട. വിമാന യാത്രക്കാർക്ക് ഇ-ബോർഡിംഗ് കാർഡ്, ഇലക്ട്രോണിക് രജിസ്‌ട്രേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ് കുവൈത്ത് എയർവേയ്‌സ്. ഇതോടെ വിമാനത്താവളത്തിലെ തിരക്കിൽ ബോർഡിംഗിനായി ബുദ്ധിമുട്ടേണ്ടതില്ല.
പുതിയ സംവിധാനം ഇപ്പോൾ യാത്രക്കാർക്ക് ലഭ്യമാണ്. കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇതോടെ യാത്രാ നടപടിക്രമങ്ങൾ ഇനി പ്രയാസങ്ങൾ ഇല്ലാതെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റിലോ ഇലക്ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്ത ശേഷം ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഇതിലൂടെ കഴിയും. 22-ലധികം സ്റ്റേഷനുകളിൽ കുവൈത്ത് എയർവേയ്‌സിന്റെ പുതിയ സംവിധാനം ലഭ്യമാകുക.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."