അഭിഭാഷകരുടെ നിലപാട് സമൂഹം അംഗീകരിക്കില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: സംസ്ഥാനത്തെ അഭിഭാഷകരുടെ നിലപാട് നീതിബോധമുള്ള പൊതുസമൂഹം അഗീകരിക്കില്ലന്നും സ്ത്രീയെ തെരുവില്‍ കടന്നുപിടിച്ച അഭിഭാഷകര്‍ തങ്ങളുടെ സംഘടിതശക്തി തന്നിഷ്ടത്തിന് ഉപയോഗിക്കുന്നുവെന്നും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
കേരളശബ്ദം പത്രാധിപരായിരുന്ന ആര്‍. കൃഷ്ണസ്വാമിയുടെ സ്മരണക്കായി കേരളശബ്ദം വാരികയും കൊല്ലം പ്രസ്‌ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആര്‍. കൃഷ്ണസ്വാമി പത്രപ്രവര്‍ത്തക അവാര്‍ഡ് മംഗളം അസിസ്റ്റന്റ് എഡിറ്റര്‍ സജിത്ത് പരമേശ്വരന് സമ്മാനിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അഭിഭാഷകരുടെ നിലപാടിന് യാതൊരു യുക്തിയുമില്ല. സമൂഹത്തില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതായിക്കാണാന്‍ സാധിക്കില്ല. തൊഴിലാളികള്‍ അടക്കം നടത്തുന്ന ചെറുത്തുനില്‍പ്പിന് മാധ്യമങ്ങളുടെ സഹായം ആവശ്യമാണ്.കശുവണ്ടി ഫാക്ടറികള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തില്‍ എല്ലാവിധ പിന്തുണയും മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കേരളശബ്ദം മാനേജിങ് എഡിറ്റര്‍ ഡോ. ബി.എം രാജാകൃഷ്ണന്‍, അവാര്‍ഡ് ജഡ്ജിങ് കമ്മറ്റി ചെയര്‍മാന്‍ ഡോ. എ. റസലുദീന്‍, പ്രസ് ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, സെക്രട്ടറി ഡി. ജയകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."