പറങ്കിപ്പേട്ട് ജാമിഅ കലിമ ത്വയ്യിബ ഉദ്ഘാടനം നാളെ
പറങ്കിപേട്ട് (ചെന്നൈ)
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് തമിഴ്‌നാട്ടിലെ പറങ്കിപ്പേട്ട് സ്ഥാപിച്ച ജാമിഅ കലിമ ത്വയ്യിബ വിദ്യാഭ്യാസ സമുച്ചയം നാളെ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും പഠനാരംഭവും നിർവഹിക്കും.പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനാവും.
ജാമിഅ കലിമ ത്വയ്യിബ സീനിയർ വൈസ് പ്രസിഡൻ്റ് ഹാജി കെ. ശൈഖ് അബ്ദുൽഖാദർ മരക്കാർ സമ്മേളന പതാക ഉയർത്തും. മുൻ പാർലമെന്റ് അംഗവും മുസ്‌ലിംലീഗ് ദേശീയ പ്രസിഡൻ്റുമായ കെ.എം ഖാദർ മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറയും. തമിഴ്‌നാട് കൃഷി വകുപ്പ് മന്ത്രി എം.ആർ.കെ പനീർ സെൽവം, വിദ്യാഭ്യാസ മന്ത്രി അമ്പിൽ മഹേഷ് പൊയ്യാമുഴി, തമിഴ്‌നാട് സ്റ്റേറ്റ് വഖ്ഫ് ബോർഡ് ചെയർമാനും മുൻ എം.പിയുമായ ഡോ. എം, അബ്ദുറഹ്മാൻ, പാർലമെന്റ് അംഗങ്ങളായ തോൽ തിരുമാവളവൻ, കെ. നവാസ് ഖനി, നിയമസഭ അംഗം പ്രൊഫ. എം.എച്ച് ജവാഹിറുല്ല, മുൻ എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സംബന്ധിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ലാൽപേട്ട് ജാമിഅ മമ്പഉൽ അൻവാർ പ്രിൻസിപ്പൽ മൗലവി എ.നൂറുൽ അമീൻ മമ്പഈ ഹസ്രത്ത്, ജാമിഅ മിസ്ബാഹുൽഹുദാ പ്രിൻസിപ്പൽ എ. മുഹമ്മദ് ഇസ്മാഈൽ ബാഖവി ഹസ്രത്ത്, ഡോ. ഹാജി എം.എസ് മുഹമ്മദ് യൂനുസ്, മൗലവി എ. സഫിയുല്ല മമ്പഈ വൃദ്ധാജലം, ഡോ. എൻ.എ.എം അബ്ദുൽഖാദിർ, എം.സി മായിൻ ഹാജി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ് മാൻ മുസ്‌ലിയാർ കൊടക്, ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ഹാഫിള് എം.എച്ച് സൈനുൽ ആബിദീൻ മളാഹിരി, പി.കെ കുഞ്ഞുമോൻ ഹാജി, എ. ശംസുദ്ദീൻ, പി.ഹംസ പോണ്ടിച്ചേരി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."