HOME
DETAILS
MAL
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി
backup
May 28 2021 | 09:05 AM
കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ് ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന് പള്ളിവാതുക്കല്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2015ലെ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി
ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാടെടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."