HOME
DETAILS
MAL
'മാസ്ക്ക് ധരിക്കാത്തതിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും ജനങ്ങളെ തല്ലിച്ചതക്കരുത്'; പൊലിസിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ താക്കീത്
backup
May 28 2021 | 09:05 AM
ഭോപാല്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ജനങ്ങള്‍ക്കെതിരെ മര്‍ദ്ദന മുറകള്‍ പുറത്തെടുക്കുന്ന പൊലിസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് ഹൈക്കോടതി.
മാസ്ക്ക് ധരിക്കാത്തതിനും സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തതിനും ജനങ്ങളെ തല്ലിച്ചതക്കുകയോ മറ്റു ശാരീരിക ഉപദ്രവങ്ങള്‍ ഏല്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് കോടതി പൊലിസിനെ താക്കീത് ചെയ്തു. പൊലിസ് നടപടികള്‍ക്കെതിരായ പൊതുതാല്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്‍ഡോര്‍ പ്രദേശിപുരയിലെ രണ്ട് പൊലിസ് കോണ്സ്റ്റബിള്മാര്ക്കെതിരായിരുന്നു ഹരജി. പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് എസ്.പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."