HOME
DETAILS

സാനിറ്ററി മാലിന്യങ്ങൾ ഇനി വീട്ടിലെത്തി ശേഖരിക്കും കിലോയ്ക്ക് 50 രൂപയും ജി.എസ്.ടിയും നൽകണം

  
backup
May 27 2022 | 06:05 AM

%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%87%e0%b4%a8


പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സാനിറ്ററി, ബയോമെഡിക്കൽ മാലിന്യങ്ങൾ വീട്ടിലെത്തി ശേഖരിക്കാൻ ഹരിത കർമസേന. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ച പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.
വീടുകൾ, അപ്പാർട്ട്‌മെന്റുകൾ, ഹോസ്റ്റലുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്ന് സാനിറ്ററി നാപ്കിനുകൾ, കുട്ടികളും മുതിർന്നവരും ഉപയോഗിച്ച ഡയപ്പറുകൾ, കാലാവധി കഴിഞ്ഞ ഗുളികൾ, മെഡിസിൻ സ്ട്രിപ്പുകൾ, സിറിഞ്ചുകൾ, സൂചികൾ, പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് എന്നിവയുടെ മരുന്ന് കുപ്പികൾ എന്നിവ ഹരിതകർമ സേനയോ തദ്ദേശ സ്ഥാപനങ്ങൾ നിയോഗിച്ചിട്ടുള്ള മറ്റ് ഏജൻസികളോ ശേഖരിച്ച് കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ.ഇ.ഐ.എൽ) എത്തിക്കും. ഇവരാണ് സംസ്‌കരിക്കുക.


ബയോമെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മാർഗ നിർദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്ന സമയത്ത് ഒരു കിലോയ്ക്ക് 50 രൂപയും ജി.എസ്.ടിയും വീട്ടുകാർ നൽകണം.
മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകിയ ലൈസൻസ് നമ്പറും മുദ്രയും ഉണ്ടായിരിക്കണം. ഖരമാലിന്യ സംസ്‌കരണത്തിൽ സ്വകാര്യ ഏജൻസികൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയമുണ്ടായിരിക്കണം.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രവൃത്തിപരിചയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിനായി വീടുകളിൽ വിവിധ നിറത്തിലുള്ള ബാഗുകൾ എത്തിക്കും.


തിരഞ്ഞെടുത്ത ഏജൻസിക്ക് മാലിന്യം കൊണ്ടുപോകൽ, ജീവനക്കാരുടെ ശമ്പളം, കെ.ഇ.ഐ.എല്ലിന് നൽകൽ എന്നിവയുടെ ഉത്തരവാദിത്വമാണ്. ഒരു കിലോമാലിന്യം സംസ്‌കരിക്കുന്നതിന് 28.50 രൂപയാണ് കെ.ഇ.ഐ.എൽ ഈടാക്കുന്നത്.
ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളിലായിരിക്കണം മാലിന്യ ശേഖരിച്ചു കൊണ്ടുപോകേണ്ടത്. ബയോമെഡിക്കൽ മാലിന്യങ്ങൾ തദ്ദേശ സ്ഥാനങ്ങളുടെ അംഗീകാരമില്ലാത്ത ഏജൻസികൾക്ക് കൈമാറുന്നതിൽ നിന്ന് വീടുകൾ, അപ്പാർട്ടുമെന്റുകൾ, സ്ഥാപനങ്ങൾ എന്നിവയെ വിലക്കിയിട്ടുണ്ട്. ഇവ കത്തിക്കുന്നതോ അശ്രദ്ധമായി വലിച്ചെറിയുന്നതോ കണ്ടെത്തിയാൽ പിഴയും ശിക്ഷയും അനുഭവിക്കേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago