'കേന്ദ്രപ്രതിരോധ, വിദേശ മന്ത്രിമാര്‍ക്കൊക്കെ മൂന്നു കുട്ടികളുണ്ട്, പിന്നെ ലക്ഷദ്വീപിലെ പഞ്ചായത്ത് അംഗങ്ങള്‍ക്കു മേലെന്തിന് കരിനിയമം': മഹുവ മൊയിത്ര
കൊല്‍ക്കത്ത: ലക്ഷദ്വീപിലെ തദ്ദേശീയ ജനതയുടെ മേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. രണ്ടില്‍ കൂടുതല്‍ മക്കളുള്ള ദ്വീപിലെ പഞ്ചായത്തംഗങ്ങളെ തല്‍സ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന കരട് നിയമത്തിന്റെ സാംഗത്യം ചോദ്യം ചെയ്താണ് അവര്‍ രംഗത്തെത്തിയത്.
'നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാര്‍ക്കെല്ലാം മൂന്ന് കുട്ടികള്‍ വീതമുണ്ട്. ഈ സാഹചര്യത്തില്‍, ലക്ഷദ്വീപിലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്‌ട്രേറ്റര്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നത്'' -മഹുവ ട്വീറ്റിലൂടെ ചോദിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന് മൂന്ന് മക്കളാണുള്ളത്. ഒരാണും രണ്ട് പെണ്ണും. മകന്‍ പങ്കജ് സിങ് യു.പി എം.എല്‍.എയാണ്. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും മൂന്ന് കുട്ടികളാണുള്ളത്. രണ്ട് ആണ്‍മക്കളും ഒരുപെണ്ണും. പേര്: ധ്രുവ, അര്‍ജുന്‍, മേധ. റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്ക് നിഖില്‍, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്.
മെഹുവയുടെ ട്വീറ്റ് ദ്വീപ്‌വാസികളടക്കം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ഇത് റിട്വീറ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തത്.
കല്‍പേനി ദ്വീപില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവും കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നു. ഇതോടെ ബൈക്കുള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറക്കാനാവാതെ കഷ്ടപ്പെടുകയാണ് ദ്വീപ് നിവാസികള്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് സൈക്കിള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."