HOME
DETAILS

പാഠങ്ങൾ മാറ്റിയാൽ മറയുമോ ചരിത്രസത്യങ്ങൾ

  
backup
April 05 2023 | 20:04 PM

mughal-history-remove-from-school-syllabus

12ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ആർ.എസ്.എസ് നിരോധനവുമായി ബന്ധപ്പെട്ട ഭാഗങ്ങളും നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷൻ റിസർച്ച് ആൻഡ് ട്രെയ്നിങ്(എൻ.സി.ഇ.ആർ.ടി) നീക്കം ചെയ്തിരിക്കുന്നു. 11ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിലെ അണ്ടർസ്റ്റാന്റിങ് സൊസൈറ്റി എന്ന അധ്യായത്തിൽനിന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങളും നീക്കം ചെയ്തു. ഇതോടെ, എൻ.സി.ഇ.ആർ.ടി തയാറാക്കിയ ആറു മുതൽ 12ാം ക്ലാസ് വരെയുള്ള സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട പരാമർശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടെ സുപ്രധാന പാഠഭാഗങ്ങൾ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.
എന്താണ് ഇതിൽനിന്ന് എൻ.സി.ഇ.ആർ.ടി ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്.

സംഘ്പരിവാറിന് അഭിമാനിക്കാനോ ആശ്വസിക്കാനോ വകനൽകുന്നതൊന്നും ചരിത്രത്തിലില്ല. എന്നാൽ ഗാന്ധിവധവും ഗുജറാത്ത് വംശഹത്യയും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതുമടക്കം നിരവധി കാര്യങ്ങളുണ്ടുതാനും. ചരിത്രത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതുകയല്ലാതെ മറ്റൊരു പോംവഴിയില്ല. ഈ ലക്ഷ്യത്തിലേക്കാണ് സംഘ്പരിവാർ എൻ.സി.ഇ.ആർ.ടിയെ ഉപയോഗിക്കുന്നത്. പാഠപുസ്തകങ്ങളാണ് ആദ്യലക്ഷ്യം. വരുന്ന തലമുറകളിൽനിന്ന് തങ്ങളുടെ ചരിത്രം മറച്ചുവയ്ക്കാൻ മറ്റൊരു വഴിയില്ല. 15 വർഷമായി പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന പാഠഭാഗങ്ങളാണ് നീക്കം ചെയ്തത്.

കഴിഞ്ഞ വർഷം ജൂണിൽ ഔദ്യോഗികമായി എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ ഒഴിവാക്കുന്ന ഉള്ളടക്കങ്ങളുടെ പട്ടികയിൽ ഈ ഭാഗങ്ങൾ ഒഴിവാക്കുന്ന കാര്യം പരാമർശിച്ചിട്ടില്ല. എന്നാൽ, പുറത്തിറങ്ങിയ പാഠപുസ്തകത്തിൽനിന്ന് ഇവ അപ്രത്യക്ഷമായിട്ടുണ്ട്.
'ഹിന്ദുക്കൾ പ്രതികാരം ചെയ്യണമെന്നും പാകിസ്താൻ മുസ് ലിം രാജ്യമായതുപോലെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നും കരുതുന്നയാളുകൾ ഗാന്ധിജിയെ ഇഷ്ടപ്പെട്ടിരുന്നില്ല' എന്ന പാഠഭാഗമാണ് അപ്രത്യക്ഷമായതിലൊന്ന്. 'ഹിന്ദു-മുസ്‌ലിം ഐക്യത്തിനായുള്ള അദ്ദേഹത്തിന്റെ (ഗാന്ധിജിയുടെ) വിട്ടുവീഴ്ചയില്ലാത്ത ശ്രമം ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചു, അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി'യെന്ന ഭാഗവും അപ്രത്യക്ഷമായി.


ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്‌സെക്ക് ആർ.എസ്.എസ് അടക്കമുള്ള സംഘ്പരിവാർ സംഘടനകളുമായുള്ള ബന്ധം മറച്ചുവയ്ക്കാനുള്ള ശ്രമവും ഇതിലുണ്ട്. 'ഒടുവിൽ, 1948 ജനുവരി 30ന്, അത്തരമൊരു തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ, ഡൽഹിയിൽ സായാഹ്ന പ്രാർഥനയ്ക്കിടെ ഗാന്ധിജിയുടെ അടുത്തേക്ക് ചെന്ന് മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന് നേരെ ഉതിർക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു' വെന്നാണ് പാഠപുസ്തകത്തിൽ പറയുന്നത്. ഗോഡ്‌സെയുടെ പശ്ചാത്തലം പറയുന്ന ഭാഗങ്ങൾ ഒഴിവാക്കി. 12ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിൽ 'തീംസ് ഇൻ ഇന്ത്യൻ ഹിസ്റ്ററി പാർട്ട് 3' എന്ന തലക്കെട്ടിൽ, ഗോഡ്‌സെ ബ്രാഹ്മണനായിരുന്നുവെന്നും ഒരു തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്ററായിരുന്നുവെന്നും പറയുന്ന ഭാഗമുണ്ടായിരുന്നു. അത് അപ്രത്യക്ഷമായിരിക്കുന്നു.

കൊവിഡിന് പിന്നാലെ സ്‌കൂൾ തുറന്നപ്പോൾ പഠനവേഗം വീണ്ടെടുക്കാൻ പാഠപുസ്തകങ്ങളിലെ ഭാരം കുറയ്ക്കാൻ എൻ.സി.ഇ.ആർ.ടി തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിലാണ് അട്ടിമറി നടക്കുന്നത്. 12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ മുഗളരെക്കുറിച്ച് പരാമർശിക്കുന്ന രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന പാഠഭാഗം നീക്കം ചെയ്തു. ഹിന്ദി പാഠപുസ്തകത്തിൽ നിന്ന് കവിതകളും ലേഖനങ്ങളും നീക്കം ചെയ്തു. അമേരിക്കൻ മേധാവിത്വം ലോക രാഷ്ട്രീയത്തിൽ, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങൾ പൗരശാസ്ത്ര പുസ്തകത്തിൽനിന്ന് നീക്കം ചെയ്തു. പൊളിറ്റിക്കൽ സയൻസിൽനിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങൾ ഒിവാക്കി. പതിനൊന്നാം ക്ലാസിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തിൽ നിന്ന് സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്‌സ്, ഇൻഡസ്ട്രിയൽ റെവല്യൂഷൻ തുടങ്ങിയ അധ്യായങ്ങൾ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് പാഠപുസ്തകത്തിൽ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ എന്നീ വിഷയങ്ങളിലെ ഭാഗങ്ങൾ ഒഴിവാക്കി.


അപ്രസക്തമായ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിൽ അസാധാരണമായൊന്നുമില്ലെന്നും ഇത് ഇടയ്ക്കിടെ ചെയ്യുന്നതാണെന്നുമായിരുന്നു എൻ.സി.ഇ.ആർ.ടി ഡയരക്ടർ ഡി.എസ് സഖ്‌ലാനിയുടെ വിശദീകരണം. എന്നാൽ നീക്കം ചെയ്യപ്പെടുന്നത് അപ്രധാന ഭാഗങ്ങളല്ലെന്നതാണ് വസ്തുത. രാജ്യത്ത് മതേതരത്വം, സാഹോദര്യം തുടങ്ങിയവ ഉറപ്പിക്കാൻ സഹായിക്കുന്ന ചരിത്ര സംഭവങ്ങളാണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. ഗാന്ധിജി രാജ്യത്തെ ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടി നിലകൊണ്ടിരുന്നുവെന്നത് നമ്മുടെ കുട്ടികൾ പഠിക്കേണ്ടതല്ലേ? അതിന്റെ പേരിലാണ് രാഷ്ട്രപിതാവ് കൊലചെയ്യപ്പെട്ടതെന്ന് പഠിക്കേണ്ടതല്ലേ? ഇന്ത്യയെ മതേതര രാഷ്ട്രമാക്കുന്നതിന് ആരെല്ലാം എതിർത്തിരുന്നുവെന്ന് പഠിക്കണ്ടേ? മുഗളർ രാജ്യത്തിന് നൽകിയ സമൃദ്ധമായ സംഭാവനകളെക്കുറിച്ച് പഠിക്കണ്ടേ? സംഘ്പരിവാറിന്റെ ഈ അട്ടിമറിയെ ഏതുവിധേനയും ചെറുത്തുതോൽപ്പിച്ചേ മതിയാവൂ. അല്ലെങ്കിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളായിരിക്കും വരുംതലമുറ പഠിക്കാൻ പോകുന്നത്.
അതേസമയം, ചരിത്രത്തിന് ഒരു കാവ്യനീതിയുണ്ട്.

ഏതുഭരണകൂടങ്ങൾ എങ്ങനെ ശ്രമിച്ചാലും കുഴിച്ചുമൂടാൻ കഴിയാത്ത സ്വയാർജിത ശക്തിയുണ്ട് ചരിത്രത്തിന്. ഒരു ഭാഗത്ത് ചരിത്രനിർമാർജനം നടക്കുമ്പോൾ മറുഭാഗത്ത് കൂടുതൽ ശക്തമായി അത് തിരിച്ചെത്തിക്കൊണ്ടിരിക്കും. പുള്ളിപ്പുലിയെ നമുക്ക് കൊല്ലാനാവും, എന്നാൽ അതിൻ്റെ പുള്ളി മായ്ച്ചുകളയാൻ ആർക്കെങ്കിലും കഴിയുമോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago