റബര്‍ ഫാക്ടറിക്ക് തീപിടിച്ചു; 15 ലക്ഷത്തിന്റെ നഷ്ടം
ചങ്ങനാശേരി:വെരൂര്‍ ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിലെ റബര്‍ ഫ്ക്ടറക്ക് തീപിടിച്ച് 15 ലക്ഷം രൂപയുടെ നഷ്ടടം.ആളപായമില്ല.പെരുമ്പനച്ചി മണിമുറിയില്‍ എഡിസണ്‍ ആന്റണിയുട ഉടമസ്ഥതയിലുളള എം.സി റബര്‍ കമ്പനിയിലാണ് തീപിടിച്ചത്.ഇന്നലെ പുലര്‍ച്ച 3.45 നാണ് സംഭവം.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിനു കാരണം.
വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് ചങ്ങനാശേരി,തിരുവല്ല,കോട്ടയം എന്നിവിടങ്ങളില്‍ നിന്നുളള അഗ്‌നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ ശ്രമഫലമായിട്ടാണ് തീയണയ്കാനായത്.സ്വിച്ച് ബോര്‍ഡിനു ചുവട്ടില്‍ കൂട്ടിയിട്ട റബറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീ ആളിപിടിയ്ക്കുകയായിരുന്നുവെന്ന് സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍.ടി.ജോസഫ് പറഞ്ഞുകമ്പനി്ക്ക് ഉളളിലുണ്ടായിരുന്ന ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു.കൂടാതെ അസംസൃത വസ്തുവായ റബര്‍ സ്‌ക്രാപ്പ്,മോട്ടോര്‍,ഗ്രൈന്‍ഡിംഗ് മെഷീന്‍ എന്നിവ കത്തി നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."