HOME
DETAILS
MAL
കേന്ദ്രം സി.എ.എ നടപ്പാക്കിത്തുടങ്ങി
backup
May 28 2021 | 18:05 PM
ന്യൂഡല്‍ഹി: രാജ്യം കൊവിഡ് മഹാമാരിയില്‍ പെട്ട് ഉഴലുന്നതിനിടെ വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ആദ്യ ചുവടുവയ്പായി അഫ്ഗാനിസ്ഥാന്, പാകിസ്താന്, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര അഭയാര്‍ഥികളില്‍ നിന്നും ആഭ്യന്തര മന്ത്രാലയം പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയിരിക്കുന്നത്. ഇവര്‍ 2014 ഡിസംബര്‍ 31നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്നതാണ് ഏക നിബന്ധന.
2019ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എക്കെതിരേ രാജ്യത്ത് അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കൊവിഡ് വ്യാപനത്തോടെയാണ് പ്രതിഷേധം തണുത്തത്. വിവാദ നിയമപ്രകാരം അഫ്ഗാനിസ്ഥാന്, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി, ജൈന മതക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. എന്നാല്‍ മുസ്ലിംകളെ ഇതില്‍ നിന്നു മാറ്റിനിര്‍ത്തിയതോടെ ഭരണഘടനയുടെ അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടെന്നാരോപിച്ചാണ് സി.എ.എ വിരുദ്ധ സമരം രാജ്യത്ത് അലയടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."