HOME
DETAILS
MAL
കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുവയസുകാരനടക്കം നാലു പേര്‍ മരിച്ചു
backup
May 29 2021 | 03:05 AM
കായംകുളം: കായംകുളത്ത് കാറില്‍ ലോറി ഇടിച്ച് 4 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്. കായംകുളം പുള്ളി കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പുലര്‍ച്ചെ 4 മണിയോടെ ദേശിയ പാതയില്‍ കരിയിലകുളങ്ങര പൊലിസ് സ്റ്റേഷന് മുന്‍ വശം വെച്ച് ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷം ആണ് മരിച്ചത്. കാറില്‍ 6 പേരാണ് ഉണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്ന 2പേര്‍ക്കും പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."