ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനെതിരേ പ്രതിഷേധം
കുറവിലങ്ങാട് : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിനെതിരേ പ്രതിഷേധം ശക്തം. സി.ഐ.ടി.യുവാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി അട്ടിമറിച്ചതോടെ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ആശങ്കയിലാണ്.
ഈ സാമ്പത്തികവര്‍ഷം അഞ്ചു മാസം പിന്നിട്ടിട്ടും ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുവാനോ തൊഴിലിനിറങ്ങിയവര്ക്ക് ആവശ്യമായ വേതനം നല്കുവാനോ അധികാരികള്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കെതിരെ ശക്തമായ പ്രിതിഷേധ സമരവുമായി രംഗത്തിറങ്ങുവാന്‍ എം.ജി. എന്‍.ആര്.ഇ.ജി.എസ് (സി.ഐ.ടി.യു.) തൊഴിലാളി യൂനിയന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കുടുക്കപ്പാറ സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന യോഗം എന്‍.ആര്.ഇ.ജി.എസ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു.) ഉഴവൂര്‍ പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തൊട്ടാകെ മറ്റു പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി നടക്കുകയും ഉഴവൂര്‍ ബ്ലോക്കില്‍ മാത്രം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എം.ജി. എന്‍.ആര്.ഇ.ജി.എസ്നെ അട്ടിമറിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ നടത്തുവാനും തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരരംഗത്ത് ഇറങ്ങുവാനും സി.ഐ.ടി.യു വര്‍ക്കേഴ്സ് യൂണിയന്റെ തീരുമാനിച്ചതായി എന്‍.ആര്.ഇ.ജി.എസ് വര്‍ക്കേഴ്സ് യൂനിയന്‍ ഏരിയ സെക്രട്ടറി ഷെറി മാത്യുവും വര്‍ക്കേഴ്സ് യൂനിയന്‍ ഉഴവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബും പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."