ഹാള്‍മാര്‍ക്കില്ലാതെ സ്വര്‍ണ്ണം വാങ്ങല്ലേ..
ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഗുണമേന്മയും പരിശുദ്ധിയും ഉറപ്പു വരുത്തുന്നതിനായി ജൂലൈ 1 മുതല്‍ വില്‍ക്കപെടുന്ന എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ആറക്ക ഹാള്‍മാര്‍ക്കിംഗ് (എച്ച് യു ഐ ഡി) നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഏപ്രില്‍ 1 വരെയായിരുന്നു സ്വര്‍ണത്തിന്റെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ ജ്വല്ലറിക്ക് സമയം നല്‍കിയിരുന്നത്. എന്നാല്‍ ജ്വല്ലറി ഉടമളുടെ ആവിശ്യപ്രകാരം ജൂണ്‍ 30 വരെ സമയം അനുവദിക്കുകയായിരുന്നു. എങ്കിലും ജൂലൈ 2021ന് മുമ്പ് സ്റ്റോക്ക് പ്രഖ്യാപിച്ച ജ്വല്ലറികള്‍ക്ക് മാത്രമാണ് ഈ ഇളവ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ജൂലൈ 1ന് ശേഷം ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ പാടുള്ളതല്ല. സ്വര്‍ണത്തിന്റെ പരിശുദ്ധിയിലോ അളവിലോ കൃത്രിമം നടത്തികൊണ്ട് സ്വര്‍ണവില്‍പന നടത്തുകയാണങ്കില്‍ ബി ഐ എസ് റൂല്‍സ് 2018 ലെ സെക്ഷന്‍ 49 പ്രകാരം ഉപഭോക്താവിന്‍ നഷ്ടപരിഹാരം ആവിശ്യപെടാവുന്നതാണ്.
ഉപഭോക്താകളെ സംബന്ധിച്ച് ഈ നിയമനം ഉപകാരപ്രതമായ ഒന്നാണ്. ഗുണമേന്‍മ ഉറപ്പ് വരുത്തിയ സ്വര്‍ണ്ണം വാങ്ങുന്നതിന് ഹാള്‍മാര്‍ക്കിംഗ് ഉപഭോക്താകളെ സഹായിക്കുന്നു. തങ്ങള്‍ വാങ്ങിയ സ്വര്‍ണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബി ഐ എസ് കെയര്‍ ആപ്പ് വഴി ഉപഭോക്താകള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഈ ആപ്പിലൂടെ സ്വര്‍ണത്തിന്റെ ഗുണമേന്മ, രജിട്രേഷന്‍ നമ്പര്‍, സ്വര്‍ണം ടെസ്റ്റ് ചെയ്ത ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ എന്നിവ അറിയാവുന്നതാണ്. ഇതേ സമയം ഉപഭോക്താകള്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത പഴയ സ്വര്‍ണം സൂക്ഷിക്കുന്നതിന് പുതിയനിയമം തടസ്സംമാകുന്നില്ല. ഈ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുകയാണങ്കില്‍ ഉപഭോക്താകള്‍ക്ക് ആറക്ക ഹാള്‍മാര്‍ക്കിംഗ് ഉള്ള സ്വര്‍ണം തന്നെ ജ്വല്ലറി ഉടമകള്‍ നല്‍ക്കണം. പുതുതായി വാങ്ങുന്ന സ്വര്‍ണത്തിന് ആറക്ക എച്ച് യു ഐ ഡി ഹാള്‍മാര്‍ക്ക് ഉണ്ടെന്ന് ഉപഭോക്താകള്‍ ഉറപ്പുവരുതേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."