HOME
DETAILS
MAL
കോണ്‍ഗ്രസിലെ അതൃപ്തരെ വലയെറിഞ്ഞ് എന്‍.സി.പി
backup
May 29 2021 | 04:05 AM
പാലക്കാട് : തലമുറമാറ്റത്തിലും, പുനഃസംഘടന വൈകുന്നതിലും നേതൃത്വത്തോട് അതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളെ വലയെറിഞ്ഞ് എന്‍.സി.പി.
പാര്‍ട്ടി ദേശീയ നേതൃത്വവും സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയും പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച സ്ഥാനങ്ങളാണ് എന്‍.സി. പി നേതൃത്വം ഓഫര്‍ ചെയ്യുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി പ്രഫുല്‍പട്ടേലും പി.സി ചാക്കോയും ഫോണില്‍ ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന എന്‍.സി.പി നേതാവ് വ്യക്തമാക്കി. 45 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ചെന്നിത്തല എന്‍.സി.പി പ്ര വേശനത്തിന് അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും ക്ഷണം നിഷേധിച്ചിട്ടില്ലെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി മുതിര്‍ന്ന എന്‍.സി.പി നേതാവ് വെളിപ്പെടുത്തി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ചെന്നിത്തല കടുത്ത പ്രതിഷേധത്തിലാണെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ചെന്നിത്തല കത്തയച്ചതുമായി ബന്ധപ്പെടുത്തിവേണം ഇതു മനസിലാക്കാനെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു. എന്‍.സി.പിയുടെ ക്ഷണം കൂടിയുള്ള പശ്ചാത്തലത്തില്‍ ചെന്നിത്തല കടുത്ത തീരുമാനങ്ങളിലേക്കുപോകുമോയെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ എ.ഐ.സി.സി നിയോഗിച്ച അശോക് ചവാന് സമിതിക്കുമുന്നിലും ചെന്നിത്തല പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചില്ലെന്നും പ്രതിപക്ഷനേതാവെന്ന നിലയില്‍ തനിക്ക് അര്‍ഹമായ പിന്തുണ പല വിഷയങ്ങളിലും ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ചെന്നിത്തലയെ കൂടാതെ കെ.പി.സി.സിയില്‍ ഉള്‍പ്പെടുന്ന ഏഴു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും എന്‍.സി.പി ചര്‍ച്ച തുടങ്ങിവച്ചിട്ടുള്ളതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."