നേരത്തെ 555 രൂപയെങ്കില്‍ ഇപ്പോള്‍ 11500 രൂപ വേണം; സര്‍ക്കാര്‍ കൊള്ളയില്‍ വീട് പണിക്ക് കിട്ടുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതോടെ സംസ്ഥാനത്ത് വീടു നിര്‍മാണത്തിനുള്ള ഫീസ് ഇനത്തില്‍ വന്നതു പത്തിരട്ടിയിലേറെ വര്‍ധന. നിര്‍മാണ വസ്തുക്കള്‍ക്കും ഇന്ധനച്ചെലവിനും പുറമേ ഉണ്ടാകുന്ന ഫീസ് വര്‍ധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പേരെ ബാധിക്കും.
വര്‍ധന പ്രാബല്യത്തില്‍ വന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ തന്നെ അതിന്റെ വലുപ്പമറിയുന്നത്. മുനിസിപ്പാലിറ്റി പരിധിയില്‍ 1614 ചതുരശ്ര അടിയോളം വരുന്ന വീട് നിര്‍മിക്കുന്നതിന് നേരത്തെ നല്‍കിയിരുന്ന 555 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 11500 രൂപ നല്‍കണം. പെര്‍മിറ്റ് ഫീസിന്റെപേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള സാധാരണക്കാരെയും ബാധിക്കും. ഒരു എം.സ്‌ക്വയറിന് ഏഴുരൂപ നിരക്കിലാണ് ഇതുവരെ പെര്‍മിറ്റ് ഫീസ് ഈടാക്കി വന്നത്. ഇപ്പോള്‍ ഏഴുരൂപ എന്നത് നൂറ് രൂപയാക്കി ഉയര്‍ത്തി. അപേക്ഷാഫീസായി നേരത്തേ 30 രൂപയാണ് ഈടാക്കിയിരുന്നത്. 1000 രൂപയാണ് പുതിയ അപേക്ഷാ ഫീസ്. നിര്‍മാണ വസ്തുകള്‍ക്കും ഇന്ധനച്ചെലവിനും പുറമെ ഉണ്ടായിട്ടുള്ള പെര്‍മിറ്റ് ഫീസ് വര്‍ധന സാധാരണക്കാരനെ വളരെ പ്രയാസപ്പെടുത്തും.
150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍
പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ് :555 രൂപ) = അപേക്ഷകന്‍ ആകെ അടയ്‌ക്കേണ്ടത് 555 രൂപ.പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് :1000 രൂപ+ പെര്‍മിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ.250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന;പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ+ പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.
മുനിസിപ്പാലിറ്റി
150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍ വരുന്ന വര്‍ധന;പഴയ നിരക്ക്: അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്‌ക്കേണ്ടത് 555 രൂപ.പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍;പഴയ നിരക്ക്: അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.
കോര്‍പ്പറേഷന്‍
150 ചതുരശ്ര മീറ്റര്‍ ( 1614 ചതുരശ്ര അടിയോളം) വിസ്തൃതിയുള്ള വീടു നിര്‍മിക്കുമ്പോള്‍;പഴയ നിരക്ക്: അപേക്ഷാ ഫീസ്: 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്‌ക്കേണ്ടത് 800 രൂപ.പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.250 ചതുരശ്ര മീറ്റര്‍ ( 2691 ചതുരശ്ര അടിയോളം) വിസ്തൃതി വീടു നിര്‍മിക്കുമ്പോള്‍;പഴയ നിരക്ക്: അപേക്ഷാ ഫീസ് : 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.
ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വര്‍ധിപ്പിക്കുന്ന നിരക്ക് ക്രമത്തില്‍)
ഗാര്‍ഹിക ആവശ്യത്തിന് : 3 രൂപ/ചതുരശ്ര മീറ്റര്‍
വ്യവസായം : 4 രൂപ/ചതുരശ്ര മീറ്റര്‍
വാണിജ്യം : 4 രൂപ/ ചതുരശ്ര മീറ്റര്‍
മറ്റുള്ളവ: 3 രൂപ/ചതുരശ്ര മീറ്റര്‍
പെര്‍മിറ്റ് ഫീസായിത്തന്നെ ഭീമമായ തുക വീട് നിര്‍മിക്കുന്നവര്‍ നല്‍കേണ്ടിവരും. പെര്‍മിറ്റ് ഫീസ് കുത്തനെ ഉയര്‍ത്തിയത് ജനത്തിന് ദുരിതമായി മാറും. കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് ഓരോദിവസവും വില കൂടുകയാണ്. ഇതിനിടയിലാണ് സര്‍ക്കാരിന് ഒരു ചെലവുമില്ലാത്ത കാര്യത്തിന് ഭീമമായ ഫീസ് ചുമത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."