പരസ്യ പ്രചാരണം നാളെ തീരും; വികസനവും വികസനവിരുദ്ധതയും, തൃക്കാക്കരപ്പോരില്‍ ആര്‍ക്കാവും മേല്‍കൈ ?
കൊച്ചി: തൃക്കാക്കരയിലെ പോര് പാരമ്യത്തിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് അരയും തലയും മുറുക്കി മുന്നണികള്‍ രംഗത്തുവന്നിരിക്കുന്നത്. വികസനവിരുദ്ധ പ്രചാരണത്തിലായിരുന്നു യു.ഡി.എഫിന്റെ പ്രചാരണത്തുടക്കം. വികസനത്തില്‍ ഇടത് പ്രചാരണവും. എന്നാല്‍ എല്ലാം സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബി.ജെ.പിയാകട്ടെ വര്‍ഗീയതയിലും പി.സി ജോര്‍ജിന്റെ അറസ്റ്റിലും കേന്ദ്രീകരിക്കുകയാണ്. അപ്പോഴും സുരക്ഷിത മണ്ഡലത്തില്‍ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
അതേ സമയം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഇറക്കിയുള്ള പ്രചാരണത്തിലൂടെ വോട്ടുമറിക്കാനാകുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇന്ന് സുരേഷ് ഗോപിയെ ഉള്‍പ്പെടെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം എന്ന നിലക്ക് വൈകാരികമായെടുത്ത് തന്നെയാണ് വിഷയത്തില്‍ എല്‍ഡിഎഫ് ശ്രദ്ധയൂന്നുന്നത്. സഹതാപം പിടിച്ചുപറ്റിയുള്ള യുഡിഎഫ് പ്രചാരണത്തിനുള്ള മികച്ച മറുതന്ത്രമാണിതെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."