HOME
DETAILS
MAL
കേന്ദ്രം ഹിതപരിശോധനക്ക് തയാറാവണം: ഹൈദരലി തങ്ങള്‍
backup
May 29 2021 | 04:05 AM
മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേള്‍ക്കണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ലക്ഷദ്വീപ് വിഷയത്തില്‍ ഹിതപരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സംമഗങ്ങളുടെ ഉദ്ഘാടനം മലപ്പുറം പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന് മുന്പില് നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ദീപ് നിവാസികളുടെ സമാധാന ജീവിതത്തിന് ഹാനികരമായ നയങ്ങളും നടപടികളുമാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."