കോരുത്തോട് പഞ്ചായത്തിന്റെ പദ്ധതി അംഗീകരിച്ചു
കോട്ടയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. പദ്ധതികള്‍ വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനും കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് പദ്ധതി അംഗീകരിച്ചത്.
ജില്ലയില്‍ പദ്ധതിക്ക് അംഗീകാരം നേടിയ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോരുത്തോട്.
സമയ ബന്ധിതമായി പ്രോജക്ടുകള്‍ തീരുമാനിക്കുകയും പദ്ധതി അംഗീകാരം നേടുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുധീറിനെയും പഞ്ചായത്തംഗങ്ങളെയും സമിതി അഭിനന്ദിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇരുപത്തുമൂന്നുനകം പദ്ധതി സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
425.6 ലക്ഷം രൂപയുടെ 150 പ്രോജക്ടുകളാണ് കോരുത്തോട് സമര്‍പ്പിച്ചിട്ടുള്ളത്. ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."