HOME
DETAILS
MAL
സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തരബിരുദം
backup
May 29 2021 | 04:05 AM
ജീവിതത്തിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ മനുഷ്യരെയും സമൂഹത്തെയും സഹായിക്കുന്നതില്‍ ഊന്നല്‍ നല്‍കുന്ന മേഖലയാണ് സോഷ്യല്‍വര്‍ക്ക്. ബി.എസ്‌സി കഴിഞ്ഞ് സോഷ്യല്‍വര്‍ക്കില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ചേരാം. ബിരുദമാണ് പ്രവേശനയോഗ്യത.
മാസ്റ്റര്‍ ഇന്‍/ഓഫ് സോഷ്യല്‍വര്‍ക്ക് (എം.എസ്.ഡബ്ല്യു), എം.എ സോഷ്യല്‍വര്‍ക്ക് എന്നീ രണ്ടുതരം പ്രോഗ്രാമുകളുണ്ട്. ബിരുദതലത്തിലെ മാര്‍ക്ക് സംബന്ധിച്ച വ്യവസ്ഥയുണ്ടാകാം.
എം.എസ്.ഡബ്ല്യു ഉള്ള ചില സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍:
കേരളം, കര്‍ണാടകം, ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാലകള്‍
അലിഗഢ് മുസ്‌ലിം സര്‍വകലാശാല
പോണ്ടിച്ചേരി സര്‍വകലാശാല
ശ്രീ ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ് (കാലടി)
കാലിക്കറ്റ് സര്‍വകലാശാല (വയനാട് യൂനിവേഴ്‌സിറ്റി സെന്റര്‍, ചില അഫിലിയേറ്റഡ് കോളജുകള്‍)
എം.ജി. സര്‍വകലാശാല (അഫിലിയേറ്റഡ് കോളജുകള്‍)
മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍വര്‍ക്ക്
മദ്രാസ് ക്രിസ്ത്യന്‍ കോളജ്
ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (തിരുവനന്തപുരം)
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് (കളമശേരി)
ക്രൈസ്റ്റ് കോളജ് (ഇരിങ്ങാലക്കുട)
അസംപ്ഷന്‍ കോളജ് (ചങ്ങനാശേരി)
സെയ്ന്റ് ജോസഫ്‌സ് കോളജ് (ദേവഗിരി)
എം.എ. സോഷ്യല്‍വര്‍ക്ക് പ്രോഗ്രാമുള്ള ചില സ്ഥാപനങ്ങള്‍:
മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്) വ്യത്യസ്തമായ ഒട്ടേറേ പ്രോഗ്രാമുകളുണ്ട്.
ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസ്, കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്, ദളിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍, ലൈവ്‌ലിഹുഡ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്, മെന്റല്‍ ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത്. വിമെന്‍ സെന്റേര്‍ഡ് പ്രാക്ടീസ് എന്നീ സവിശേഷ മേഖലകളില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ സോഷ്യല്‍വര്‍ക്ക് പ്രോഗ്രാം ഉണ്ട്
ഗുജറാത്ത്, ഹരിയാന, ജമ്മു കേന്ദ്രസര്‍വകലാശാലകള്‍
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാല (ന്യൂഡല്‍ഹി)
ഡല്‍ഹി യൂനിവേഴ്‌സിറ്റി
ബനാറസ് ഹിന്ദു സര്‍വകലാശാല (വാരാണസി)
എം.ജി. യൂനിവേഴ്‌സിറ്റി (ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍)
ലയോള കോളജ് (ചെന്നൈ)
പഠനവിഷയങ്ങള്‍, പ്രവേശനരീതി തുടങ്ങിയ വിവരങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."